വന്‍ ഹൈപ്പില്‍ വരാനിരിക്കുന്ന സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ. ആം ഗെയിം. ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് ആണ് ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
ലോകയുടെ ഓളം വിട്ടു മാറാതെ നില്‍ക്കുമ്പോഴാണ് ഐ ആം ഗെയ്മിന്റെ ഒരോ അപ്‌ഡേഷനുകളും വരുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജേകസ് ബിജോയ്.
‘നഹാസ് എല്ലാ കാര്യത്തിലും ഒരു ഫയര്‍ ഉള്ള ആളാണ്. പാട്ടിന്റെ കാര്യത്തിലാണെങ്കിലും ബാക് ഗ്രൗണ്ട് സ്‌കോര്‍ പ്ലാന്‍ ചെയ്യുന്ന കാര്യത്തിലുമൊക്കെ ഉള്ളിലൊരു ഫയറുള്ള ആളാണ് അദ്ദേഹം. ലോകയുടെ വിജയം ഉള്ളതുകൊണ്ട് തന്നെ അതിന്റെ പോസിറ്റീവ് എനര്‍ജി ഉള്‍ക്കൊണ്ടാണ് ദുല്‍ഖര്‍ നില്‍ക്കുന്നത്.
നിലവില്‍ എടുത്ത സിനിമയുടെ സീനുകള്‍ എല്ലാം പോസിറ്റീവായി വന്നിട്ടുണ്ട്. രണ്ട് മൂന്ന് എപിസോഡുകള്‍ ഞാന്‍ കണ്ടിരുന്നു. നന്നായിരുന്നു. ഇത് ഞാന്‍ തള്ളുന്നതല്ല. ഇതൊരു സേഫ് ആന്‍സറാണെന്നാണ് എനിക്ക് തോന്നുന്നത്,’ ജേക്‌സ് ബിജോയ് പറയുന്നു.
നഹാസ് ഹിദായത്തിന്റെ കഥയില്‍ സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മായേല്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ക്യമാറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോ ആണ്.
2023ല്‍ പുറത്തിറങ്ങിയ കിങ്ങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടിരുന്നു.
Content highlight: Jakes Bejoy talks about the movie I Am Game and Dulquer