| Thursday, 4th September 2025, 3:31 pm

അവസാന നിമിഷം വരെ ഞാന്‍ ദുല്‍ഖറിന് ട്വീറ്റ് ചെയ്തു; പടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഇന്റര്‍വെല്‍ സീന്‍: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഏഴ് ദിവസം കൊണ്ട് സിനിമ നൂറ് കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

ഇപ്പോള്‍ ലോക സിനിമയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.

‘സെറ്റില്‍ ദുല്‍ഖര്‍ സെറ്റ് ചെയ്യുന്ന ഒരു വൈബുണ്ട്. ആ വൈബ് സെറ്റ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൂടുതലും എനിക്ക് അങ്ങനെയുള്ളവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് നമ്മളോടുള്ള ഒരു കരുതല്‍ ഉണ്ടാകും. അത് ധാരാളമായും ഈ പ്രൊഡക്ഷനിലും ഞാന്‍ കണ്ടിട്ടുണ്ട്.

ദുല്‍ഖര്‍ ഒരു പോയിന്റില്‍ പോലും ഒന്ന് പാനിക്ക് ആകുന്നത് ഞാന്‍ കണ്ടിട്ടില്ല. നമ്മളെ വിശ്വസിച്ചാണ് ഇറങ്ങുന്നത്. അവസാനനിമിഷം വരെയും ഞാന്‍ ദുല്‍ഖറിന് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കും. കാരണം ചെയ്ത വര്‍ക്കില്‍ എനിക്ക് തൃപ്തി വരില്ല,’ ജേക്‌സ് ബിജോയ് പറയുന്നു.

സിനിമയുടെ ഇന്റര്‍വെല്‍ സീനിനെ കുറിച്ചും ജേക്‌സ് ബിജോയ് സംസാരിച്ചു.

‘ തീം മ്യൂസിക് ഉണ്ടാക്കുന്നതിലാണ് എന്റെ സ്ട്രഗിള്‍. അതില്‍ സംവിധായകന്‍ കണ്‍വിന്‍സ്ഡാകണം. ഞാന്‍ കണ്‍വിന്‍സ്ഡാകണം. തീം കിട്ടി കഴിഞ്ഞാല്‍ അതൊരു പാട്ടു പോലെ എപ്പോഴും എന്റെ മനസില്‍ ഉണ്ടാകും.

ഞാന്‍ വിശ്വസിക്കുന്നത് ഇതിന്റെ സ്‌കോര്‍ ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് തീം മനപാഠം ആയിരിക്കണം എന്നാണ്. പിന്നെ സിനിമയിലെ ഹൈ മോമന്റസ്, അതിലും മ്യൂസിക് കറക്റ്റായിരിക്കണം. സിനിമയില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗം ഇന്റര്‍വെല്‍ ബ്ലോക്കാണ്,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight:  Jakes Bejoy  talks about  Dulquer Salmaan and movie lokah chapter one chandra 

We use cookies to give you the best possible experience. Learn more