| Wednesday, 24th December 2025, 9:38 am

റീല്‍സില്‍ പാട്ട് ട്രെന്‍ഡിങ്ങാണോ എന്നത് എന്നെ ബാധിക്കില്ല; ഞാന്‍ മ്യൂസിക് ചെയ്യുന്നത് സിനിമക്ക് വേണ്ടി: ജേക്സ് ബിജോയ്

ഐറിന്‍ മരിയ ആന്റണി

ഈ വര്‍ഷത്തെ മിക്ക ഹിറ്റ് ചിത്രങ്ങളുടെയും മ്യൂസിക് കൈകാര്യം ചെയ്തിരുന്നത് ഒരാളായിരുന്നു ജേക്സ് ബിജോയ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടരും, നരിവേട്ട, ഒടുവില്‍ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രക്കും സംഗീത നല്‍കിയത് അദ്ദേഹമായിരുന്നു.

സിനിമയിലെ എല്ലാ ഗാനങ്ങളും തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പാട്ടുകള്‍ റീല്‍സില്‍ ട്രെന്‍ഡിങ്ങാകുന്നതിന് പ്രാധാന്യം കൊടുക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.

ജേക്സ് ബിജോയ് photo: Screengrab/ The Hollywood reporter India

‘സിനിമയുടെ കഥയിലേക്ക് എന്റെ മ്യൂസിക് കണക്ടാകുന്നുണ്ടോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. അതാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. നരിവേട്ടയില്‍ ഞാന്‍ ചെയ്ത മിന്നല്‍വള എന്ന ഗാനം വലിയ ഹിറ്റായി. അത് ഞാന്‍ വളരെ എഫേര്‍ട്ടലസായി ചെയ്തതാണ്. ആ പാട്ട് റീല്‍സില്‍ ട്രെന്‍ഡിങ് ആകുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് സെക്കന്‍ഡറിയായിട്ടുള്ള കാര്യമാണ്.

സംവിധായകന്റെ നരേറ്റീവിനനുസരിച്ച് കൂടെ പോകാന്‍ എന്റെ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. അതാണ് പ്രേക്ഷകരും അപ്രിഷ്യേറ്റ് ചെയ്യുക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്കിടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല,’ ജേക്സ് പറയുന്നു.

റീല്‍സില്‍ ട്രെന്‍ഡിങ് ആകുന്നുണ്ടോ എന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്നും അങ്ങനെയൊരു പ്രഷര്‍ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ട് റീലുകളില്‍ ട്രെന്‍ഡിങ് ആകുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ താന്‍ പ്രത്യേകിച്ച് ഒരു എഫേര്‍ട്ടും എടുക്കാറില്ലെന്നും ജേക്സ് കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിമാണ് ജേക്‌സിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമ അടുത്ത ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight:  jakes bejoy says he doesn’t give importance to his songs trending on Reels 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more