ഏറ്റവും പവര്‍ഫുളായ ശബ്ദം ലോകഃയിലെ’തനിലോക മുറക്കാരി’ എന്ന ഗാനത്തിന് വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് മ്യൂസിക് ഡയറക്ടര്‍ ജേക്‌സ് ബിജോയ്. ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ ഒരു ഇന്‍സ്ട്രമെന്റ് കേള്‍ക്കുമ്പോഴുള്ള കൗതുകം പോലെ തന്നെയാണ് വോയ്‌സും. ഒരു പാട്ടിന്റെ മെലഡി വളരെ സിമ്പിളാണെങ്കിലും നമ്മള്‍ ഉദേശിക്കുന്നതിന്റെ അപ്പുറമുള്ള ഒരു ശബ്ദം അതില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പാട്ടിന് ഒരു ബെറ്റര്‍ ഇംപാക്ട് ഉണ്ടാകും.
ലോകഃയിലെ ‘തനിലോക മുറക്കാരി’ എന്ന ഗാനത്തിന് ഒരു ശക്തമായ വോയിസ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ സ്റ്റേറ്റ്‌മെന്റ് പോലെ അത് വരണം എന്ന് ആഗ്രഹിച്ചിരുന്നു. ജ്യോതി നൂറാന്‍ അല്ലാതെ മറ്റൊരു സിങ്ങറിനെ എനിക്ക് അവിടെ ചിന്തിക്കാന്‍ പറ്റിയില്ല. ഡി ഇമാന്റെ പാട്ടുകളില്‍ ജ്യോതി നൂറാന്റെ വോയിസ് നന്നായി ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കേരളത്തിലേക്ക് വരുമ്പോള്‍ അവര്‍ പാടുന്ന രീതി എല്ലാവരും ട്രോള്‍ ചെയ്യുകയായിരുന്നു. കവാലി സ്‌റ്റൈല്‍ ഓഫ് സിങ്ങിങ് അങ്ങനെയാണ് അതിനെ അങ്ങനെയാണ് അവര്‍ എക്‌സ്പ്രസ് ചെയ്യുന്നത്. അത് വളരെ മനോഹരമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ജേക്‌സ് പറഞ്ഞു.
ജ്യോതി നൂറാന്റെ പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് എപ്പോഴും ഭയങ്കര എനര്‍ജിയാണ് കിട്ടിയിട്ടുള്ളതെന്നും മലയാളത്തിലേക്ക് അവരെ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോള്‍, മലയാളം അറിയുമോ എന്ന് പോലും അറയില്ലായിരുന്നുവെന്നും തനിക്ക് ഈ പാട്ട് അവര്‍ പാടിയാല്‍ മതിയെന്ന് ഒരേ നിര്‍ബന്ധമായിരുന്നുവെന്നും ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ പ്രൊമോ സോങ്ങായി എത്തിയ തനി ലോക മുറക്കാരി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനത്തിന് വരികള്‍ നല്‍കിയത് മുഹ്‌സിന്‍ പരാരിയായിരുന്നു.
Content Highlight: Jakes Bejoy said that he was determined to have the most powerful sound in the the song Thaniloka Murakari