| Friday, 16th October 2026, 10:57 pm

സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രം എഴുപത് കോടിയ്ക്കടുത്ത്; ആദ്യദിനത്തില്‍ 130 കോടി കളക്ഷനുമായി ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

പ്രതീക്ഷകളെയെല്ലാം നിറവേറ്റി കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്നലെ റിലീസ് ചെയ്ത ചിത്രമായിരുന്നു രജിനികാന്തിന്റെ ജയിലര്‍ 2. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ഹോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ജയിലര്‍ 2. Photo: District

ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആദ്യദിനത്തിലെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 130 കോടിയോളമാണെന്നാണ് വിശ്വസനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ചിത്രം ഓപ്പണിങ് ദിനത്തില്‍ 23 കോടി നേടിയപ്പോള്‍ വമ്പന്‍ കളക്ഷന്‍ നേടിയ മറ്റൊരു സംസ്ഥാനം കര്‍ണാടകയാണ്. 14.12 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് കേരള ഓപ്പണിങ് ഡേ കളക്ഷനാണ്. 12.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലങ്കാനയില്‍ നിന്നും എട്ട് കോടിയും ആന്ധ്രപ്രദേശില്‍ നിന്നും ചിത്രം ഏഴരക്കോടിയും നേടിയിട്ടുണ്ട്.

ജയിലര്‍ 2. Photo: Districtസൗത്ത് ഇന്ത്യയില്‍ നിന്നുമാണ് ചിത്രത്തിന്റെ ഭൂരിഭാഗം കളക്ഷനും വന്നിരിക്കുന്നതെന്ന് കാണാം. ഇന്ത്യയിലെ മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും ചിത്രത്തിന് അഞ്ചുകോടി മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കാണാം. വിദേശ ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള 58 കോടിയടക്കമാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍ 130 കോടിയിലെത്തിയിരിക്കുന്നത്. പൂജ ഹോളിഡേയ്‌സ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Jailer 2 worldwide box office collection

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more