| Thursday, 5th November 2026, 7:18 pm

ടൈഗര്‍ എത്തുന്നു, തിയേറ്ററില്‍ നിന്നും നേരെ ഒ.ടി.ടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം

അശ്വിന്‍ രാജേന്ദ്രന്‍

ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് രജിനികാന്ത് നായകനായ ജയിലര്‍ 2. ഒരു പക്കാ കൊമേഷ്യല്‍ എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം എണ്ണൂറ് കോടിയിലധികമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ വിജയം മുതല്‍ തന്നെ രണ്ടാം ഭാഗം എപ്രകാരമായിരിക്കും സംവിധായകന്‍ ഒരുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

ജയിലര്‍ 2. Photo: X.com

ആദ്യഭാഗത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഹൃത്വിക് റോഷന്‍, വിദ്യാ ബാലന്‍, എസ്. ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയ താരനിര അണിനിരന്നപ്പോള്‍ ചിത്രം മികച്ച തിയേറ്റര്‍ അനുഭവമായി മാറുകയായിരുന്നു. ഇപ്പോഴിതാ ബോക്‌സ് ഓഫീസിലെ കുതിപ്പിന് ശേഷം ഒ.ടി.ടിയില്‍ റിലീസിനൊരുങ്ങുകയാണ് ജയിലര്‍ 2 എന്ന വാര്‍ത്തയാണ് സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്.

നവംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുക. ഇതോടെ വലിയ ആവേശത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍. റിലീസിന് ശേഷം രണ്ടും മൂന്നും തവണ തിയേറ്ററില്‍ പോയി ചിത്രം കണ്ടവര്‍ക്ക് വീണ്ടും ഒ.ടി.ടിയിലൂടെ ചിത്രം കാണാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. വമ്പന്‍ തുകയ്ക്കാണ് ജയിലര്‍ 2നെ പ്രൈംവീഡിയോ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജയിലര്‍ 2. Photo: X.com

ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ തമിഴിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജിനിയുടെ തന്നെ 2.0 യുടെ റെക്കോഡ് 700 കോടിയിലധികം നേടി ജയിലര്‍ 2 തകര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം എണ്ണൂറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും 1000 കോടിയെന്ന നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.

Content Highlight: Jailer 2 to start streaming on Amazon Prime video from November 12

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more