| Thursday, 15th October 2026, 12:54 pm

ആദ്യ ഷോകൾക്ക് പിന്നാലെ ‘ജയിലർ 2’വിന് ഗംഭീര പ്രതികരണം; ലാലേട്ടന്റെ മാത്യുവിനും കൈയടി

അജ്മല്‍ കെ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ന് ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച പ്രതികരണം. തിയേറ്ററുകളിൽ ആരാധകരുടെ ആവേശം നിറയ്ക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കാമിയോയ്ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തിന്റെ മാസ് പ്രകടനവും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പ്രേക്ഷക പ്രതികരണങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായി എത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്തേകുകയാണ്. ചിത്രത്തിലെ ലാലേട്ടന്റെ രംഗങ്ങൾ മികച്ചതാണെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. രജനികാന്തിനൊപ്പം മോഹൻലാലിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമുണ്ടാക്കുന്നുണ്ട്.

ജയിലർ 2,മോഹൻലാൽ. Photo. IMDb

ആദ്യ പകുതിയിലെ രജനികാന്തിന്റെ പ്രകടനത്തിനും ഇന്റർവെൽ രംഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോമഡി രംഗങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, കേരളത്തിൽ ചിത്രത്തിന് റിലീസിന് മുൻപുതന്നെ വൻ ബുക്കിങ്ങാണ് ലഭിച്ചത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ്ങിലായിരുന്ന ചിത്രത്തിന്റെ ആദ്യദിന ഷോകളിൽ പലതും നേരത്തേ ഫുൾ ആയിരുന്നു. ആദ്യ പ്രതികരണങ്ങൾ പോസിറ്റീവാണെങ്കിലും ചിത്രത്തിന്റെ ആകെ സ്വീകാര്യതയും ബോക്സ് ഓഫീസ് പ്രകടനവും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.

ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രജനികാന്തിന്റെ സ്റ്റാർഡവും മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന് കേരളത്തിൽ വലിയ മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.

ജയിലർ 2,മോഹൻലാൽ. Photo. IMDb

രജനികാന്തിനൊപ്പം വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, രമ്യ കൃഷ്ണൻ, ശിവ രാജ്കുമാർ, വിജയ് സേതുപതി, എസ്.ജെ. സൂര്യ, തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ വേഷമിടുന്നുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ആദ്യ ഷോകൾക്ക് പിന്നാലെ ഗംഭീര അഭിപ്രയാമാണ് ലഭ്യമാകുന്നത്.

Content Highlight: ‘Jailer 2’, directed by Nelson Dilipkumar and starring Rajinikanth, has received an excellent response following its initial shows.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more