| Tuesday, 28th May 2013, 8:55 pm

മുന്‍ കമ്മ്യൂണിസ്റ്റ് സമര നായകന്‍ ജഗജിത് സിങ് ലാല്‍ പുരി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജലന്ദര്‍: സി.പി.ഐ.എം മുന്‍ നേതാവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) ജനറല്‍ സെക്രട്ടറിയുമായ ജഗജിത് സിങ് ലാല്‍പുരി അന്തരിച്ചു. 95 വയസ്സായിരുന്നു. പ്രയാധ്യക്യത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.[]

1964ല്‍ സി.പി.ഐ വിട്ട് സി.പി.ഐ.എമ്മിന് രൂപം നല്‍കിയ 32 നേതാക്കളില്‍ വി.എസ് അച്ച്യുതാനന്ദന് പുറമെ അവശേഷിക്കുന്ന ഏക നോതാവായിരുന്നു ലാല്‍പുരി.

കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടര്‍ന്ന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വന്ന്  പ്രമുഖ മലയാളി ട്രേഡ് യൂണിയന്‍ നേതാവ് വി.ബി ചെറിയാനോടൊപ്പം മാര്‍കിസ്റ്റ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) രൂപീകരിച്ചു.

സ്വാതന്ത്രസമരകാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ലാല്‍പുരി. ലാഹോറില്‍ നിന്ന് നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായി.

തൊഴിലാളികളുടെയും, കര്‍ഷകരുടെയും, അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ജന വിഭാഗത്തിന്റെയും  അവകാശങ്ങള്‍ക്കായി നടത്തിയ നിരവധി സമരങ്ങളില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു ലാല്‍പുരി. ലാല്‍പുരിയുടെ വിയോഗത്തോടെ ശക്തനായ നേതാവിനെയാണ് ഇന്ത്യന്‍ ഇടത്പക്ഷ പ്രസ്ഥാനത്തിന് നഷ്ടമായത്.

We use cookies to give you the best possible experience. Learn more