| Monday, 16th February 2026, 10:05 pm

ലോകഃയില്‍ നായകന്‍ പേടിച്ച് ബോധം കെടുന്നുണ്ട്; ആ മണ്ടത്തരം നസ്‌ലെനും മാത്യുവും ചെയ്തിട്ടില്ല: ജഗദീഷ്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ രണ്ട് യുവനടന്മാരാണ് മാത്യു തോമസും നസ്‌ലെനും. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരുവരുടെയും കോമ്പോ പിന്നീട് നിരവധി സിനിമകളില്‍ ആവര്‍ത്തിച്ചു. ജോ ആന്‍ഡ് ജോ, പ്രേമലു, നെയ്മര്‍ എന്നീ സിനിമകളില്‍ മാത്യുവും നസ്‌ലെനും ഒന്നിച്ചെത്തിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലൂട കരിയര്‍ തുടങ്ങിയ മാത്യുവും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ കരിയര്‍ ആരംഭിച്ച നസ്‌ലെനും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ കോമ്പോയില്‍ വന്ന എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജഗദീഷ് മാത്യുവിനെയും നസ്‌ലനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രേമലുവില്‍ മാത്യു ചെയ്തത് വളരെ പ്രയാസമുള്ള റോളാണെന്ന് ജഗദീഷ് പറയുന്നു.

‘ ആ സിനിമയില്‍ അത് കുറച്ച് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള റോളാണ്. കാരണം പോസിറ്റീവായ അങ്ങനെ ഇഷ്ടം തോന്നു ഒരു കഥാപാത്രമല്ല മാത്യു അവതരിപ്പിച്ചത്. പക്ഷേ അത് ചെയ്ത് ഫലിപ്പിച്ചുവെന്നതിലാണ് മാത്യുവിന്റെ വിജയം. ലോകഃയില്‍ നസ്‌ലെന്‍ ചെയ്ത കഥാപാത്രം, ഒരു ടിപ്പിക്കല്‍ ഹീറോയാണെങ്കില്‍ ഇത്ര പേടിക്കുമോ? സിനിമയില്‍ ചന്ദ്ര യക്ഷിയാണെന്ന് അറിയുമ്പോള്‍ അവന്‍ പേടിച്ച് ബോധം കെടുന്നുണ്ട്. നസ്‌ലെനോട് ഈ കാര്യം ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.

കോമ്പീനേഷന്‍ സീനുകളിലില്ലെങ്കിലും നസ്‌ലെന്റെ കൂടെ ഞാന്‍ മോളിവുഡ് ടൈംസ് എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലോകഃയിലെ ആ സീനൊക്കെ ഗംഭീരമായിട്ട് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ നസ്‌ലെനോട് പറഞ്ഞിരുന്നു,’ ജഗദീഷ് പറയുന്നു.

അങ്ങനെയാണ് ഇപ്പോഴുള്ള നായകന്മാരെന്നും പ്രേതത്തിനെ കണ്ടാല്‍ ഞാന്‍ ബോധം കെടും എന്ന ഇമേജ് കോണ്‍ഷ്യസൊന്നും അവര്‍ക്കില്ലെന്നും ജഗദീഷ് പറഞ്ഞു. പ്രേതത്തെ കണ്ടാല്‍ താന്‍ പേടിക്കില്ലെന്ന ഭാവമൊന്നും അവര്‍ക്കില്ല, അത്തരം മണ്ടത്തരങ്ങളൊന്നും മാത്യുവും നസ്‌ലെനും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യേണ്ടതെന്നും ആ കാര്യത്തില്‍ നസ്‌ലെനയും മാത്യുവിനെയും അഭിനന്ദിക്കണമെന്നും ജഗദീഷ് പറഞ്ഞു.

മാത്യു നായകനായെത്തിയ സുഖമാണോ സുഖമാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ലാല്‍ രാമചന്ദ്രന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jagadish talks about Naslen and Mathew Thomas 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more