കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം നടത്തിയെന്ന കേസില്‍ ജേക്കബ് വടക്കുംചേരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. 2018ല്‍ പ്രളയത്തിന് ശേഷം എലിപ്പനി തടയുന്നതിന് പ്രതിരോധ മരുന്നായ ‘ഡോക്സിസൈക്‌ളിന്‍’ കഴിക്കാന്‍ ആരോഗ്യ വകുപ്പ് വ്യാപകമായ ബോധവത്ക്കരണം നടത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡോക്സി സൈക്‌ളിന്‍ അപകടകരമായ മരുന്നാണന്നും കഴിക്കരുതെന്നും വടക്കുംചേരി പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ സന്ദേശങ്ങളും വീഡിയോയും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിരുത്സാഹപ്പെടുത്തിയെന്നാണ് കേസ്.
ജേക്കബ് വടക്കുംചേരി അലോപ്പതി ഡോക്ടറല്ലെന്നും അലോപ്പതി മരുന്നിനെക്കുറിച്ച് ആധികാരികമായി പറയാന്‍ യോഗ്യതയുള്ള ആളല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്ത കോടതി കേസ് റദ്ദാക്കണമെന്ന വടക്കുംചേരിയുടെ ഹരജി തള്ളി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വടക്കുംചേരി വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടറാണ് പൊലീസിന് പരാതി നല്‍കിയത്.
WATCH THIS VIDEO: