| Saturday, 29th October 2016, 3:20 pm

കെ.എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ്: ആക്ഷേപത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്ന് ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത് താനറിഞ്ഞില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മനോര ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം എബ്രഹാം സഹപ്രവര്‍ത്തകനും സുഹൃത്തുമാണ്. റെയ്ഡ് സംബന്ധിച്ച തെറ്റിദ്ധാരണ നീക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡുമായി ബന്ധപ്പെട്ട ആക്ഷേപം വളരെ ഗൗരവമായാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ആരെങ്കിലും ഒരാള്‍ക്ക് ഒരു സംശയം എന്നെപ്പറ്റിയുണ്ടെങ്കില്‍ ഞാനീ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഞാന്‍ കമ്മ്യൂണിക്കേറ്റ് ചെയ്തതാണ്” എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെയ്ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ജേക്കബ് തോമസ് പ്രതികരിച്ചത്.

വിജിലന്‍സ് അന്വേഷണത്തിലെ പാളിച്ചകള്‍ ഒഴിവാക്കാന്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റും. വിജിലന്‍സ് അന്വേഷണത്തിന്റെ ആമുഖമായി “സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി” എന്ന പേരില്‍ അഞ്ച് ഘട്ടങ്ങളിലുള്ള പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more