| Thursday, 26th January 2012, 4:39 pm

ഏതെങ്കിലും മതത്തിനെതിരായ അന്വേഷണം നടക്കുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മതത്തിനെതിരായ യാതൊരു വിധത്തിലുള്ള നിരീക്ഷണ സമ്പ്രദായവും പോലീസിന്റെ ഭാഗത്തുനിന്നും ഇല്ല. ഞങ്ങള്‍ അന്വേഷിക്കുന്നത് ഓരോരോ കേസുകളാണ്. അത്തരത്തില്‍ കേസുകള്‍ അന്വേഷിക്കുമ്പോള്‍ ആ കേസുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ച് അന്വേഷിക്കുന്നു.

അതില്‍ നാനാ ജാതി മതസ്ഥരായ ആളുകളുണ്ട്. അപ്പോള്‍ അതില്‍ ഒന്നോരണ്ടോ കേസുകളില്‍ മുസ്ലീംഗങ്ങളെ വേട്ടയാടുന്നു എന്നു പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ലക്ഷക്കണക്കിന് കേസുകളാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.

ഈ കേസുകളുടെയൊക്കെ ആകെ പട്ടികയെടുത്താല്‍ എല്ലാ സമുദായക്കാരും ഏതാണ്ട് സമമായി വരും. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തെ നിരീക്ഷിക്കുന്നു എന്ന് പറയുന്നത് ശരിയല്ല.

ലൗജിഹാദിനെ സംബന്ധിച്ച് ഞാന്‍ തന്നെ ഹൈക്കോടതി മുമ്പാകെ മൂന്ന് അഫിഡവിറ്റുകള്‍ കൊടുത്തിട്ടുണ്ട്. അത് എല്ലാവര്‍ക്കും വായിക്കാവുന്നതാണ്. അതുവായിച്ചാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാവും.

ഇക്കാര്യത്തില്‍ പോലീസിന് സങ്കുചിതമായ സമീപനമോ സംശയാസ്പദ സമീപനമോ ഇല്ല. ഞങ്ങളെല്ലാം ഒരോ പ്രത്യേക സംഭവത്തിന്റെ പേരിലാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുക, അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. അല്ലാതെ ഒരു പൊതു സംശയത്തിന്റെ പേരില്‍ ഞങ്ങള്‍ ആരെയും ഒന്നും ചെയ്യുന്നില്ല.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more