| Thursday, 28th April 2022, 6:23 pm

ആ മായാ സീതയെ കാണണ്ടേ; ജാക്ക് ആന്‍ഡ് ജില്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്‌ലര്‍ പുറത്ത്.

സൗബിന്‍ ഷാഹീറിന്റെ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തുടങ്ങുന്നത്. വളരെ എനര്‍ജെറ്റിക് ആയ മഞ്ജു വാര്യരെയാണ് ടീസറിലുടനീളം കാണുന്നത്. ദേവിയുടെ ഗെറ്റപ്പിലെത്തുന്ന മഞ്ജു ടീസറിന്റെ ഹൈലൈറ്റ് തന്നെയാണ്. ഒപ്പം കാളിദാസ് ജയറാം, നെടുമുടി വേണു എന്നിവരും ടീസറിലെത്തുന്നുണ്ട്.

നേരത്തെ പുറത്തുവന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് ശിവനും പുതിയ സിനിമക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ ആടയാഭരണങ്ങളൊക്കെ ധരിച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ഒപ്പം കിരീടം ധരിച്ച സൗബിനുമുണ്ട്.

സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയായിരിക്കും ജാക്ക് ആന്‍ഡ് ജില്‍. മേയ് 20നായിരിക്കും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്.

ബി.കെ. ഹരിനാരായണനും റാം സുന്ദരും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേര്‍ന്നാണ്. തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍ എന്നിവരാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ്. രാജീവ്, മഹേഷ് അയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്.എം എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിച്ചു.

അസോസിയേറ്റ് ഡയറക്ടര്‍ കുക്കു സുരേന്ദ്രന്‍. രഞ്ജിത് ടച്ച് റിവര്‍ ആണ് ജാക്ക് ആന്‍ഡ് ജില്ലിന്റെ എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി, വി.എഫ്.എക്സ് ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ് ഫൈസല്‍.

സൗണ്ട് ഡിസൈന്‍: വിഷ്ണു പി.സി., അരുണ്‍ എസ്. മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ് പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, എ.എസ്. ദിനേഷ്, ആതിര ദില്‍ജിത്ത്.

Content Highlight: jack n’ jill trailer starring manju warrier

Latest Stories

We use cookies to give you the best possible experience. Learn more