സ്ത്രീ പുരുഷ ബന്ധങ്ങളുടെ “കേരളീയമായ” അല്ലെങ്കില്‍ കേരളീയാധുനികപരമായ നോര്‍മാറ്റിവിറ്റിയുടെ രൂപപ്പെടലിന്റെ ജാതി അടക്കമുള്ള ചരിത്രപരമായ കാരണങ്ങളോടൊക്കെ കുറ്റകരമായ അന്ധത പുലര്‍ത്തിക്കൊണ്ടാണ് ശ്യാമപ്രസാദ് ഈ സിനിമകള്‍ ചെയ്യുന്നത്. ഇങ്ങനൊരു ആലോചന നില്‍ക്കുമ്പോഴാണ് ശ്യാമപ്രസാദ് ക്രൈം ത്രില്ലര്‍ ചെയ്യുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇവിടെ എന്ന ചിത്രം തീയറ്ററുകളിലെത്തുന്നത്. പൂര്‍ണമായും അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ചിത്രീകരിച്ച ഈ ചിത്രം ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ വകഭേദമാണ്.
ഫിലിം റിവ്യൂ | മുഹമ്മദ് ഷാ
ഡൂള്‍ തീയേറ്റര്‍ റേറ്റിങ്:★★★☆☆
ചിത്രം: ഇവിടെ
സംവിധാനം: ശ്യാമപ്രസാദ്
രചന: അജയന്‍ വേണുഗോപാലന്‍
നിര്‍മ്മാണം: ഡോ.എസ്. സജികുമാര്‍, കൃഷ്ണന്‍ സേതുകുമാര്‍
അഭിനേതാക്കള്‍: നിവിന്‍ പോളി, പൃഥ്വി രാജ്, ഭാവന
സംഗീതം: ഗോപി സുന്ദര്‍
ഛായാഗ്രഹണം: എറിക് ഡിക്‌സണ്‍
ശ്യാമപ്രസാദിന്റെ സിനിമാപിടുത്തത്തിന്റെ രീതിക്ക് ഒരു വ്യാഴവട്ടക്കാലമായി വിപ്ലവകരമായി മാറ്റമൊന്നും കാണാന്‍ സാധിച്ചിട്ടില്ല. എന്നല്ല, ശ്യാമപ്രസാദ് എന്ന സിനിമാക്കാരന്‍ സ്വയം അടയാളപ്പെടുത്തുന്നത് തന്നെ സിനിമാപിടുത്തത്തിന്റെ അദ്ദേഹം പിന്തുടരുന്ന ഒരു സവിശേഷ സ്വഭാവത്തെ പരിഗണിച്ചാണ്.സ്ത്രീ പുരുഷ ബന്ധങ്ങളും അതിന്റെ സമ്പ്രദായ വിരുദ്ധകളെന്ന് ഭാവിക്കപ്പെടുന്ന ചിലതും ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആത്മാവായി പലപ്പോഴും നിലനില്‍ക്കുന്നത്.
എന്നാല്‍ സ്ത്രീ പുരുഷ ബന്ധങ്ങളുടെ “കേരളീയമായ” അല്ലെങ്കില്‍ കേരളീയാധുനികപരമായ നോര്‍മാറ്റിവിറ്റിയുടെ രൂപപ്പെടലിന്റെ ജാതി അടക്കമുള്ള ചരിത്രപരമായ കാരണങ്ങളോടൊക്കെ കുറ്റകരമായ അന്ധത പുലര്‍ത്തിക്കൊണ്ടാണ് ശ്യാമപ്രസാദ് ഈ സിനിമകള്‍ ചെയ്യുന്നത്. ഇങ്ങനൊരു ആലോചന നില്‍ക്കുമ്പോഴാണ് ശ്യാമപ്രസാദ് ക്രൈം ത്രില്ലര്‍ ചെയ്യുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇവിടെ എന്ന ചിത്രം തീയറ്ററുകളിലെത്തുന്നത്. പൂര്‍ണമായും അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ചിത്രീകരിച്ച ഈ ചിത്രം ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ വകഭേദമാണ്.
കുടുംബബന്ധങ്ങളും നായകനുണ്ടാവുന്ന ആത്മസംഘര്‍ഷങ്ങളും ഒരു ക്രൈം ചിത്രത്തിന്റെ ഫോക്കസ് ആവുന്നത് പുതിയതല്ല. ശ്യാമപ്രസാദ് ചിത്രങ്ങളിലാവട്ടെ, ഈ ഫോക്കസ് പ്രതീക്ഷിതമാണ്. പൃഥ്വിരാജ് ആരോടോ കലിപ്പ് തീര്‍ക്കുന്ന പോലെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഇംഗ്ലീഷ് സംസാരിക്കുകയും അമേരിക്കയില്‍ വളര്‍ന്നതിന്റെ ശരീര ഭാഷ പ്രതിഫലിപ്പിക്കുന്നതില്‍ ഒരു പരിധി വരെ മുന്നേറുകയും ചെയ്തിട്ടുണ്ട്. എന്നാലിത് പ്രിഥ്വിരാജിന്റെ കഥയല്ല എന്നതാണ് ശ്രദ്ധേയം. പ്രിഥ്വിരാജിന്റെ കഥയല്ലാതാകുന്നത് പ്രിഥ്വിരാജിന്റെ വരുണ്‍ ബ്ലാക്ക് എന്ന കഥാപാത്രം അങ്ങനെയായതു കൊണ്ടാണ്.
ഇതൊരു തരം അസര്‍ഷനും കൂടിയാണ്. മേല്‍ജാതി അസര്‍ഷന്‍. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ ഓരോ അടരുകളിലും “മേല്‍ജാതിക്കാരന്‍ ആയതു കൊണ്ട് അവസരം കുറഞ്ഞു പോയ” ഒരാളുടെ വാശിയും അധ്വാനവും പ്രകടമാണ്. അനാഥനായ വരുണ്‍ബ്ലാക്കിന്റെ കഥാപാത്രത്തിന്റെ പിണങ്ങിയിരിക്കുന്ന ഭാര്യയെ സ്വന്തമാക്കുന്നതു വരെ എത്തി നില്‍ക്കുന്നുണ്ട് കൃഷിന്റെ ഈ വാശി.
എന്നാലിത് മലയാള സിനിമയിലെ എറ്റവും പുതിയ സെന്‍സേഷണല്‍ സ്റ്റാര്‍ ആയി വളര്‍ന്നു കഴിഞ്ഞ നിവിന്‍ പോളിയുടെ കൃഷ് ഹെബ്ബാര്‍ എന്ന കൃഷ്ണന്റെ കഥാപാത്രത്തിന്റെ കഥയാകുന്നു. കാരണം, സിനിമയുടെ രാഷ്ട്രീയ ഭാവനയില്‍ സ്വന്തം അധ്വാനവും മികവും കൊണ്ട് ഇന്‍ഫോടെക് എന്ന കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് വളര്‍ന്ന ഒരു പട്ടരാണ് കൃഷ്ണന്‍.
ഇതൊരു തരം അസര്‍ഷനും കൂടിയാണ്. മേല്‍ജാതി അസര്‍ഷന്‍. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ ഓരോ അടരുകളിലും “മേല്‍ജാതിക്കാരന്‍ ആയതു കൊണ്ട് അവസരം കുറഞ്ഞു പോയ” ഒരാളുടെ വാശിയും അധ്വാനവും പ്രകടമാണ്. അനാഥനായ വരുണ്‍ബ്ലാക്കിന്റെ കഥാപാത്രത്തിന്റെ പിണങ്ങിയിരിക്കുന്ന ഭാര്യയെ സ്വന്തമാക്കുന്നതു വരെ എത്തി നില്‍ക്കുന്നുണ്ട് കൃഷിന്റെ ഈ വാശി.
ആ സ്വന്തമാക്കലിന് ത്യാഗം സഹിക്കുന്നത് “അര്‍ഹതയില്ലാത്ത” ഒരു ജീവിതം ലഭിക്കുന്ന വരുണ്‍ ബ്ലാക്കാണ്. ഈ അര്‍ഹതയില്ലായ്മ അയാളുടെ ഇന്ത്യന്‍ ദേശീയ സ്വത്വത്തില്‍ അല്ല കേന്ദ്രീകരിക്കപ്പെടുന്നത്, മറിച്ച്, അയാളുടെ അനാഥ എന്ന സ്വത്വാവസ്ഥയിലാണ്.
അറ്റ്‌ലാന്റയില്‍ ഐ.ടി തൊഴിലുകള്‍ ഔട്ടസോഴ്‌സ് ചെയ്യുന്നത് തദ്ദേശീയരില്‍ ഉണ്ടാക്കുന്ന ഇന്ത്യാവിരുദ്ധത ആണ് ഈ ചിത്രത്തിലെ പ്രമേയപശ്ചാത്തലം. ഈ ഇന്ത്യാവിരുദ്ധതയെ മറികടക്കുന്ന “ഇന്ത്യന്‍” ആവാന്‍ വരുണിനേക്കാള്‍ കൃഷിന് കഴിയുന്നു എന്നിടത്താണ് ഈ ചിത്രം അതിന്റെ രാഷ്ട്രീയം സംപ്രേഷണം ചെയ്യുന്നത്.
അടുത്തപേജില്‍ തുടരുന്നു
കാറില്‍ യാത്ര ചെയ്യുന്ന നേരത്ത് ഭാവനയുടെ രോഷ്‌നി എന്ന, വരുണ്‍ബ്ലാക്കിന്റെ ഭാര്യയോട്, തന്റെ ജീവിത കഥ പറയുന്നുണ്ട് കൃഷ്. ക്രോസ് ബെല്‍റ്റ് ഇട്ട, അഥവാ, പുണൂല്‍ ധരിച്ച ആളുകള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും അത് തിരിച്ചറിഞ്ഞ താന്‍ വാശിയോടെ പഠിച്ചെന്നും അങ്ങനെ ഈ നിലയിലെത്തി എന്നും അയാള്‍ പറയുന്നു. മറ്റുള്ളവര്‍ക്ക്, പുണൂല്‍ ധരിക്കാത്തവര്‍ക്ക്, സംവരണം മതിയല്ലോ എന്ന വ്യംഗ്യം.
അങ്ങനെ രണ്ട് തരം കഥാപാത്രത്തിലൂടെ ഇന്ത്യയുടെ സാമൂഹിക പരിവര്‍ത്തനങ്ങളോട് വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഭാഷയില്‍ സംവദിക്കുകയാണ് ശ്യാമപ്രസാദ്. ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ ആദ്യത്തിലോ ഉള്ള വ്യക്തിയാണ് കൃഷ്. അഥവാ, മണ്ഡല്‍ ചലനങ്ങള്‍ ഓര്‍മയില്‍ തട്ടി വളര്‍ന്ന ആളാവണം അയാള്‍.
കാറില്‍ യാത്ര ചെയ്യുന്ന നേരത്ത് ഭാവനയുടെ രോഷ്‌നി എന്ന, വരുണ്‍ബ്ലാക്കിന്റെ ഭാര്യയോട്, തന്റെ ജീവിത കഥ പറയുന്നുണ്ട് കൃഷ്. ക്രോസ് ബെല്‍റ്റ് ഇട്ട, അഥവാ, പുണൂല്‍ ധരിച്ച ആളുകള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും അത് തിരിച്ചറിഞ്ഞ താന്‍ വാശിയോടെ പഠിച്ചെന്നും അങ്ങനെ ഈ നിലയിലെത്തി എന്നും അയാള്‍ പറയുന്നു. മറ്റുള്ളവര്‍ക്ക്, പുണൂല്‍ ധരിക്കാത്തവര്‍ക്ക്, സംവരണം മതിയല്ലോ എന്ന വ്യംഗ്യം.
സംവരണത്തിനെതിരെ വാശിയോടെയുള്ള പഠനത്തിന്റെയും അധ്വാനത്തിന്റെയും ഈ കഥ അയാള്‍ മറ്റൊരിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അര്‍ഹിക്കുന്ന തന്റെ സി.ഇ.ഒ സ്ഥാനം ഒരുകാലത്ത് പാമൊയില്‍ വിറ്റു നടന്ന, കമ്പനിയുടെ മുതലാളി തന്റെ മകനു വേണ്ടി മാറ്റിവെച്ചപ്പോഴുള്ള കോപം പ്രകടിപ്പിക്കുന്ന ഒരിടത്ത്. ഈ രണ്ടും സന്ദര്‍ഭങ്ങളും രോഷ്‌നിക്ക് മുന്നില്‍ സംവരണത്തെ അതിജയിച്ചു നേടിയ തന്റെ “ക്വാളിറ്റി” കാണിക്കുന്നവയാണ്. ജാതീയമായ ഈ ക്വാളിറ്റി പ്രകടനം ചിത്രത്തില്‍ കൃഷ് എത്തിപ്പെടുന്ന ആത്യന്തിക വിജയമായ രോഷ്‌നിയുമായുള്ള വിവാഹം വരെ തുടരുന്നു.
അനാഥനായി ജീവിതം നിഷേധിക്കപ്പെടുന്ന വരുണിന്റെ മനഃസംഘര്‍ഷങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ ആത്യന്തിക പരാജയം, ത്യാഗം എന്നിവ ആ കഥാപാത്രത്തിനുള്ളവയാണെന്ന ധാരണ തുടക്കം മുതലേ സിനിമ നല്‍കുന്നില്ല. മറിച്ച്, കൃഷിനെ പലപ്പോഴും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും സിനിമാന്ത്യത്തില്‍ ഇത് യഥാര്‍ത്ഥത്തില്‍ കൃഷിന്റെ കഥയായിരുന്നു എന്ന ഒരു തലക്കടി പ്രേക്ഷകന് നല്‍കി അവസാനിക്കുകയുമാണ് ചെയ്യുന്നത്.

ശ്യാമപ്രസാദിന്റെ മുന്‍ചിത്രങ്ങളൊന്നും തന്നെ സമൂഹത്തിലെ അധികാര ഘടനകളെ ഒരുതരത്തിലും അലോസരപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, അവയെ പലപ്പോഴായി തഴുകുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും. ഇതു വരെയുള്ള സിനിമകള്‍ പങ്ക് വെക്കുന്ന സ്ത്രീപുരുഷ ബന്ധത്തിലെ സങ്കീര്‍ണതകള്‍, അധികാരം, കുടുംബം എന്നിവയൊക്കെ അദ്ദേഹം ജാതീയമായ വരേണ്യതയുടെ പശ്ചാത്തലത്തിലായിരുന്നു പറഞ്ഞിരുന്നത്.
ഈ അധികാരത്തെയും സങ്കീര്‍ണതകളെയും രൂപപ്പെടുത്തുന്നതില്‍ നൂറ്റാണ്ടുകളായി കേന്ദ്രപരമായ പങ്ക് വഹിച്ചു പോന്ന ജാതിയെക്കുറിച്ച് പുലര്‍ത്തിപ്പോന്നിരുന്ന വലതു പക്ഷ കാഴ്ചപ്പാട് ഇവിടെയില്‍ തുടരുന്നതില്‍ അത്ഭുതമില്ല.