| Sunday, 29th December 2019, 9:28 am

'പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്‌ലിം വിരോധം'; ഇത് തന്നെയാണ് കുറെ നാളായിട്ട് അവര്‍ ചെയ്യുന്നത്'; ശ്യാംപുഷ്‌ക്കരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്‌ലിം വിരോധമാണെന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരന്‍. കുറെ നാളായിട്ട് അത് തന്നെയാണ് അവര്‍ നടത്തുന്നതെന്നും ശ്യാംപുഷ്‌ക്കരന്‍ പറഞ്ഞു.

ഒറ്റപ്പാലത്ത് നടന്ന ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു ശ്യാം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാരുഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ സംസാരിച്ച് തുടങ്ങുമെന്നും ഷാരുഖിന് പേടിയുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമകളിലെ ഐറ്റം ഡാന്‍സ് എന്ന പേരില്‍ പൊക്കിളൊക്കെ ക്ലോസ് അപ്പില്‍ കാണിക്കുന്നത് കുറച്ച് വൃത്തികേടാണെന്നും അല്ലെങ്കില്‍ ഒരു ഡാന്‍സ് എന്ന നിലയില്‍ കാണുന്നതില്‍ കുഴപ്പമില്ലെന്നും ശ്യാം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more