| Friday, 11th September 2026, 6:38 pm

'ചായ കുടിക്കാന്‍ പോയതല്ലല്ലോ'; ഇ.ഡി നടപടികള്‍ക്കിടെ പിണറായിയെ പരിഹസിച്ച് അലന്‍ ഷുഹൈബ്

അഞ്ജു ചന്ദ്രന്‍

കോഴിക്കോട്: സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിക്കിടെ പരിഹാസവുമായി പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലന്‍ ഷുഹൈബ്.

മുന്‍പ് യു.എ.പി.എ കേസില്‍ അലനെ അറസ്റ്റ് ചെയ്തപ്പോള്‍ പിണറായി വിജയന്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

‘പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ… ചായ കുടിക്കാന്‍ പോയതല്ലല്ലോ,’ അലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ട് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ‘അവര്‍ ചായ കുടിക്കാന്‍ പോയപ്പോഴല്ല പൊലീസ് പിടിച്ചതെന്നും മാവോയിസ്റ്റ് ബന്ധമുള്ളതുകൊണ്ടാണ് നടപടിയെന്നും’ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് സാമ്പത്തിക ഇടപാട് കേസില്‍ ഇ.ഡി നടപടി നേരിടുന്ന പിണറായിക്കെതിരായുള്ള അലന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights:It wasn’t just for a cup of tea, after all”—Alan Shuhaib mocks Pinarayi amidst ED actions.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more