| Thursday, 22nd January 2026, 3:48 pm

പോറ്റിയെ ശബരിമലയില്‍ കേറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ ജയിലില്‍ കേറ്റിയത് ഇടതുപക്ഷം: കെ.കെ ശൈലജ ടീച്ചര്‍

നിഷാന. വി.വി

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കേറ്റിയത് എല്‍.ഡി.എഫ് അല്ല എന്നാല്‍ ജയിലില്‍ കയറ്റിയത് എല്‍.ഡി.എഫ് ആണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ.

പ്രതിപക്ഷം വളരെ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇന്നെന്തിനാണലവര്‍ സഭ സ്തംഭിപ്പിച്ചതെന്നും ശൈലജ ടീച്ചര്‍ ചോദിച്ചു. ഗവണ്‍മെന്റെ് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ലെന്നും പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം അവതരിപ്പിക്കാമായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു.

ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ അതിനുള്ള പരിഹാരം ചര്‍ച്ചയിലൂടെ കണ്ടെത്തി ജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന തികച്ചും ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റാണ് ഈ ഗവണ്‍മെന്റ്.
കാരണം ഞങ്ങളുടെ ഭാഗത്ത് ന്യായമുണ്ട് അത്കൊണ്ടാണ് അവതരിപ്പിക്കപ്പെട്ട ഓരോ അടിയന്തര പ്രമേയവും കൂലങ്കശമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി വസ്തുതയെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെട്ടത്. ടീച്ചര്‍ പറഞ്ഞു.

ഇന്നൊരു അടിയന്തര പ്രമേയം കൊണ്ട് വരാമായിരുന്നല്ലോ? ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് കേരള നിയമസഭയ്ക്കകത്ത് ചര്‍ച്ചചെയ്യാമായിരുന്നല്ലോ. അടിയന്തര പ്രമേയം കൊണ്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് അംഗീകരിക്കുമെന്നവര്‍ക്കറിയാം അത്കൊണ്ടാണ് അടിയന്തര പ്രമേയം കൊണ്ടാവരാതിരുന്നത്. സോണിയാഗാന്ധിക്കൊപ്പമൊള്ള പ്രതികളുടെ ചിത്രം പുറത്തുവന്നിട്ടുണ്ടല്ലോ ഇതെല്ലാം ചര്‍ച്ച ചെയ്യുമെന്ന് ഭയന്നാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച് ബഹളം വെച്ചതെന്നും അവര്‍ ആരോപിച്ചു.

ശബരിമലയില്‍ നടന്നത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം പല തരത്തിലുള്ള പാരഡികളും ഇറങ്ങുന്നുണ്ട്. പോറ്റിയെ അറസ്റ്റ് ചെയ്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. പോറ്റിയെ ശബരിമലയില്‍ കേറ്റിയത് എല്‍.ഡി.എഫ് ആണോ? അല്ലല്ലോ, സ്വര്‍ണം കട്ടയാളും വാങ്ങിയയാളും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം നിന്നുള്ള ചിത്രം വന്നിട്ടും നമ്പര്‍ 10 ജന്‍പഥില്‍ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്തയിടത്ത് അപ്പോയ്ന്‍മെന്റ് ലഭിക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വരുന്ന ഒരിടത്ത് പോറ്റിയും സ്വര്‍ണ്ണം വാങ്ങിയ ആളും ഒരുമിച്ച് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയെന്നതും ശ്രദ്ധിക്കേണ്ട വിഷയമല്ലെ. ഇതെല്ലാം ചര്‍ച്ചയ്ക്ക് വിധേയമാവുമെന്ന് യു.ഡി.എ.ഫിന് നന്നായാറിയാം. ഞങ്ങള്‍ക്ക് ശബരിമല വിഷയത്തില്‍ എന്നല്ല ഒരു കാര്യത്തിലും ഒന്നും ഒളിച്ചുപവെക്കാനില്ല. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഒരു തരി സ്വര്‍ണ്ണം അയ്യപ്പന്റേത് നഷ്ട്‌പ്പെട്ടിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത് ഞങ്ങള്‍ അതിന് വേണ്ടി നില്‍ക്കുകയാണ്. ഏതൊരു ക്ഷേത്രത്തിലേയും ഭക്ത ജനങ്ങളുടെ സ്വത്ത് മോഷ്ടിച്ച് കൊണ്ട് പോവാനുള്ളതല്ല. അത് സംരക്ഷിക്കാനുള്ളതാണ് ഗവണ്‍മെന്റ്. അത്‌കൊണ്ട് തന്നെ ഈ ഗവണ്‍മെന്റ് കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം അംഗീകരിക്കുകയും ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടോ അവര്‍ക്കൊക്കെ ശിക്ഷ ലഭിക്കണമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പോറ്റിയെ ശബരിമലയില്‍ കേറ്റിയത് എല്‍.ഡി.എഫ് അല്ല എന്നാല്‍ ജയിലില്‍ കേറ്റിയത് എല്‍.ഡി.എഫ് ആണ്. അത് മറച്ച് വെച്ച് കൊണ്ട് ഇടതുപക്ഷത്തെ ഈ ശബരിമല പ്രശ്‌നത്തില്‍ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. അത് ചര്‍ച്ചയ്ക്ക് വന്നാല്‍ യു.ഡി.എഫിന് പരാജയാമായിരിക്കും ഉണ്ടാവുക. അത് കൊണ്ടാണവര്‍ ചര്‍ച്ചയ്ക്ക് വെയ്ക്കാത്തത്. പത്ത് വര്‍ഷക്കാലം ഞങ്ങള്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വേലിയേറ്റത്തില്‍ പ്രതിപക്ഷത്തിന് നിലതെറ്റുകയാണ്. ജനങ്ങളുടെ മുന്നില്‍ പറയാനൊന്നുമില്ല,’ ഷൈലജ ടീച്ചര്‍ പറഞ്ഞു.

സഭ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന്റെ നിലപാട് ശരിയായിട്ടില്ലെന്നും ജനാധിപത്യപരമല്ലെന്നും അവര്‍ വിമര്‍ശിച്ചു.

Content Highlight: It was not the Left that made Potty suffer in Sabarimala; but it was the Left that made him suffer in jail: K.K. Shailaja teacher

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more