മൂന്ന് പതിറ്റാണ്ടിധികമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചി. ഇപ്പോൾ താൻ അഭിനയിച്ച അർദ്ധനാരി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താൻ റിസ്ക് എടുത്തിട്ടാണ് അര്‍ദ്ധനാരി എന്ന സിനിമ ചെയ്തതെന്ന് മനോജ് പറയുന്നു.
‘റിസ്‌ക് എടുത്ത് ചെയത് സിനിമ അര്‍ദ്ധനാരി എന്ന സിനിമയായിരിക്കും. നമ്മുടെ എം.ജി അണ്ണന്‍ നിര്‍മിച്ച സിനിമയായിരുന്നു അത്. എന്റെ വീട്ടില്‍ വന്നാണ് കഥ പറഞ്ഞത്. എന്നെ എങ്ങനെയെങ്കിലും ആ സിനിമയിലേക്ക് പിടിച്ചിടണം എന്നുള്ളതായിരുന്നു പുള്ളിയുടെ ലക്ഷ്യം,’ മനോജ് കെ. ജയന്‍ പറയുന്നു.
താന്‍ ആ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ താന്‍ മാക്‌സിമം ശ്രമിച്ചിരുന്നെന്നും എനിക്ക് ആ കഥാപത്രം ചെയ്യാന്‍ പറ്റില്ലായിരുന്നെന്നും മനോജ് കെ.ജയന്‍ പറയുന്നു.
‘അതൊരു സ്‌ത്രൈണതയുള്ള കഥാപാത്രം ആയിരുന്നു. സാരിയൊക്കെ ഉടുത്ത് ഫുള്‍ ടൈം ഹിജഡയാണ്. അല്ലാതെ ചെറുപ്പത്തില്‍ ഡാന്‍സ് പഠിച്ച് അങ്ങനെ ആയിപ്പോയ കഥാപാത്രം അല്ലായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.
അത്തരത്തില്‍ പെട്ട കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്നുണ്ടായിരുന്നെന്നും അത് കേരളത്തിലായിരുന്നു ഷൂട്ട് എന്നും മനോജ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പാളയത്ത് മാര്‍ക്കറ്റില്‍ നിന്നിട്ടൊക്കെ അഭിനയിക്കുന്നത് ഓര്‍ത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞെന്ന് താന്‍ അപ്പോഴേ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അപ്പോള്‍ എം.ജി. ശ്രീകുമാറിനോട് ലൊക്കേഷന്‍ മാറ്റിപ്പിടിക്കാന്‍ പറഞ്ഞെന്നും അപ്പോള്‍ ശ്രീകുമാര്‍ പറഞ്ഞത് കൊച്ചിയില്‍ ചെയ്യാമെന്നായിരുന്നെന്നും മനോജ് പറയുന്നു.
‘കേരളത്തില്‍ എവിടെയും ഞാനില്ല. നിങ്ങള്‍ തമിഴ്‌നാട്ടില്‍ എവിടെയെങ്കിലും ലൊക്കേഷന്‍ പറയാന്‍ പറഞ്ഞു. തെങ്കാശിയിലോ അല്ലെങ്കില്‍ തഞ്ചാവൂരോ ആകുമ്പോള്‍ പ്രശ്‌നം ഇല്ലല്ലോ… അങ്ങനെ തെങ്കാശി കൊണ്ട് ഷൂട്ട് വെച്ചു. അങ്ങനെ അഭിനയിച്ച സിനിമയാണ് അത്. ഞാനെടുത്ത ഏറ്റവും വലിയ റിസ്‌കി ഫാക്ടറാണ് ഈ സിനിമ,’ മനോജ് കെ. ജയൻ പറയുന്നു.
അർദ്ധനാരി
സന്തോഷ് സൗപർണിക രചനയും സംവിധാനവും നിർവഹിച്ച് 2012ൽ പുറത്തിറങ്ങിയ മലയാളചിത്രമാണ് അർദ്ധനാരി. ചിത്രത്തിൽ മനോജ് കെ. ജയൻ, തിലകൻ, സായികുമാർ, മണിയൻപിള്ള രാജു, മൈഥിലി, മഹാലക്ഷ്മി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നിർമിച്ചതും സംഗീതസംവിധാനം നിർവഹിച്ചതും എം.ജി. ശ്രീകുമാറാണ്.
Content Highlight: It was a risky film, I tried my best to avoid it: Manoj K. Jayan