കോട്ടയം: യു.ഡി.എഫ് വിട്ടവര്‍ക്ക് തിരികെ വരാന്‍ പറ്റിയ സമയമാണിതെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനോട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എമ്മാണെന്നും മടക്കത്തിന് പറ്റിയ സമയമാണിതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍. കോഴിക്കോട് ചെറിയ പിശക് സംഭവിച്ചെന്നും കൊല്ലത്തെ ഫലം അമ്പരപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പി.വി. അന്‍വറിന്റെ വിഷയത്തില്‍ അദ്ദേഹം യു.ഡി.എഫില്‍ തന്നെയെന്ന് ഉറപ്പിച്ചു. അന്‍വറിന്റെ പാര്‍ട്ടി യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാകും. അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയ തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ മേയര്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ യു.ഡി.എഫ് ആരംഭിച്ചിരിക്കുകയാണ്.
എറണാകുളത്തെതടക്കമുള്ള പൂര്‍ണ തോല്‍വികളെ സംബന്ധിച്ച് എല്‍.ഡി.എഫ് സൂക്ഷമ് പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: It’s time for those who left UDF to come back; Congress invites Kerala Congress Mani group