| Friday, 19th June 2026, 10:34 am

'ഇത് വളരെ ചീപ്പാണ്, പറ്റില്ലെങ്കില്‍ വീട്ടിലിരിക്കൂ' എന്ന് ബിജു ചേട്ടന്‍ എന്നോട് പറഞ്ഞു; സിനിമയും വീടും ഒന്നിച്ചുകൊണ്ടുപോകാനാവില്ല: സംയുക്ത

അക്ഷര

കരിയറിന്റെ തുടക്കകാലത്ത് സിനിമയോട് തനിക്കുണ്ടായിരുന്ന സമീപനത്തെ കുറിച്ചും ബിജു മേനോന്‍ പങ്കാളിയായി ജീവിതത്തിലേക്ക് വരുന്നതിന് മുന്‍പ് പ്രൊഫഷണലി തന്നെ സ്വാധീനിച്ച ബിജു മേനോന്റെ ചില വാക്കുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സംയുക്തവര്‍മ.

വലിയ ബുദ്ധിയോ ബോധമോ ഒന്നും ആ കാലത്ത് തനിക്ക് സിനിമയെ കുറിച്ച് ഉണ്ടായിരുന്നില്ലെന്നും മഴ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് മഴ കൊള്ളാനൊന്നും തനിക്ക് ആവില്ലെന്ന് പറഞ്ഞ് ഷൂട്ടിങ് വേളയില്‍ താന്‍ മാറി നിന്ന സമയത്തെ കുറിച്ചുമാണ് സംയുക്ത പറയുന്നത്. അന്ന് തന്റെ അടുത്ത് വന്ന് തന്നെ ശാസിച്ച ആളാണ് ബിജു മേനോനെന്നും സംയുക്ത പറയുന്നു.

‘ഞങ്ങള്‍ തമ്മില്‍ അടുപ്പം ആകുന്നതിന് മുന്‍പാണ്. ഞാന്‍ അന്ന് വളരെ യങ്ങാണ്. ചില സീനുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറയുമായിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ അടുപ്പമൊന്നുമില്ലാത്ത സമയമാണ്. ഫ്രണ്ട്ഷിപ്പ് പോലുമില്ല. ബിജുചേട്ടന്‍ അങ്ങനെ പെട്ടെന്ന് ഫ്രണ്ട്‌സ് ആവാത്ത ടൈപ്പാണ്. മഴ സിനിമയുടെ ഷൂട്ട് നടക്കുകയാണ്.

ഞാന്‍ മഴ നനയാന്‍ പറ്റില്ലെന്നോ മറ്റോ പറഞ്ഞ് മാറി നില്‍ക്കുകയാണ്. അന്ന് അദ്ദേഹം എന്റെ അടുത്ത് വന്നിട്ട് ‘സംയുക്ത, സിനിമ എന്ന് പറയുന്നത് വലിയൊരു ഇന്‍ഡസ്ട്രിയാണ്. ഒരുപാട് പേര്‍ നിനക്ക് വേണ്ടി കാത്തുനില്‍ക്കുന്നു. ഇതൊരു പ്രൊഫഷനാണ്.

സംയുക്ത, ബിജു മേനോന്‍ Photo: Instagram

ഇത്രയും ആള്‍ക്കാര്‍ മഴ നനഞ്ഞാണ് നില്‍ക്കുന്നത്, ഞാനും മഴ നനഞ്ഞാണ് നില്‍ക്കുന്നത്. അതിനിടയില്‍ വന്നിട്ട് എനിക്ക് മഴ നനയാന്‍ പറ്റില്ല, എനിക്ക് ഈ വേഷം ഇടാന്‍ പറ്റില്ല ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ചീപ്പായിട്ടാണ് തോന്നുന്നത്.മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജോലി ചെയ്യണം. അതിന് സാധിക്കില്ലെങ്കില്‍ വീട്ടിലിരുന്നോളൂ, വരണ്ട, എന്നുപറഞ്ഞു. അത് എനിക്ക് ഓര്‍മയുണ്ട്.

മകന്‍ ദക്ഷിന്റെ ജനനശേഷവും ഒരു ആഡിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഞാന്‍ വര്‍ക്കിന് ചെന്നു. അവിടെ എത്തിയതുമുതല്‍ ഞാന്‍ കരയാന്‍ തുടങ്ങി, ദക്ഷ് ഇല്ലാത്തതുകൊണ്ട്. അപ്പോള്‍ ബിജു ചേട്ടന്‍ പറഞ്ഞു, ചിന്നു ഇത് നടക്കില്ല. ഒരു വര്‍ക്ക് എന്ന് പറഞ്ഞാല്‍ ഒരുപാട് പേര്‍ ഒന്നിച്ച് നിന്ന് ജോലി ചെയ്യുന്ന സ്ഥലമാണ്.

സംയുക്ത Photo: Instagram

അതിനിടയില്‍ എനിക്ക് മോനെ കാണണം എനിക്ക് വീട്ടില്‍ പോകണം ഇങ്ങനത്തെ കാര്യങ്ങളാണെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വീട്ടിലിരിക്കൂ എന്ന് പറഞ്ഞു. ബിജു ചേട്ടന്‍ വളരെ പ്രൊഫഷണലായിട്ടുള്ള ആളാണ്. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന് ഇഷ്ടമാകില്ല. അതുകൊണ്ട് തന്നെ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ഞാനും ചെയ്യാറില്ല.

സിനിമയില്‍ നിന്ന് ഇത്രയും നാള്‍ മാറി നില്‍ക്കാനുള്ള കാരണം ഇതായിരുന്നോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

സംയുക്ത, ബിജു മേനോന്‍ Photo: Instagram

‘പ്രൊഫഷനും വീടും രണ്ടും കൂടി കൊണ്ടുനടക്കുന്ന സ്ത്രീകളാണ് ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ളവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഞാന്‍ എന്റെ വിവാഹത്തിന് മുന്‍പേ പറഞ്ഞ കാര്യമാണ്. പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ‘ഓവര്‍ഡൂ’ ചെയ്യാനുള്ള പ്രവണത ഉള്ളവരാണ്.

എനിക്ക് രണ്ടു കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഒന്നെങ്കില്‍ പ്രൊഫഷന്‍ അല്ലെങ്കില്‍ വീട് എന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സ്വന്തം മദര്‍ഹുഡ് പൂര്‍ണമായും എന്‍ജോയ് ചെയ്യാന്‍ എനിക്ക് സ്‌പേസ് വേണം. എനിക്ക് രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മകന്റെ കാര്യത്തിലും വീട്ടു കാര്യങ്ങളിലും ഞാന്‍ പൂര്‍ണമായി ഫോക്കസ്ഡ് ആയിരുന്നു. അത് ഞാന്‍ ഇപ്പോഴും എന്‍ജോയ് ചെയ്യുന്നുമുണ്ട്,’ സംയുക്ത പറഞ്ഞു.

it’s not possible to take cinema and home forward together Samyuktha

അക്ഷര

Latest Stories

We use cookies to give you the best possible experience. Learn more