| Wednesday, 29th April 2026, 8:43 am

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

നിഷാന. വി.വി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

ആയിരക്കണക്കിനാളുകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി പറഞ്ഞു.

കമീഷന് ഇത്ര നിര്‍ബന്ധബുദ്ധിയെന്തിനെന്നും ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ ആര് അവസരം നല്‍കുമെന്നും ജസ്റ്റിസ് കെ.വി വിജയകുമാര്‍ ചോദിച്ചു. കമ്മീഷന് വേണ്ടി സേവനം ചെയ്ത 20,000 ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേദിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി ഇനി എത്ര പേര്‍ വോട്ട് ചെയ്യാനുണ്ടെന്ന് ചോദിച്ചു.

കേരള എന്‍.ജി.ഒ യൂണിയനും സര്‍വീസ് സംഘടനകളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. എന്നാല്‍ സാധ്യമായതെല്ലാം ചെയ്തുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
പൂര്‍ണമല്ലാത്ത അപേക്ഷകള്‍ നിരസിച്ചുവെന്നും ബാലറ്റ് പേപ്പര്‍ അനുവദിച്ചിട്ടും കൈപ്പറ്റാത്തവരുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു.

ഇത്രയും പേര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കൂടുതലൊന്നും ചെയ്യാനാകില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിനായി ഹരജി മാറ്റി.

Content Highlight: It is unfortunate that around 20,000 people were unable to vote; High Court against Election Commission for denying postal votes

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more