ഐ.സി.സിയുടെ സെപ്റ്റംബര് മാസത്തെ പ്ലെയര് ഓഫ് ദി മന്ത് പുരഷതാരത്തിനുള്ള പുരസ്കാരം ഇന്ത്യന് ക്യാപ്റ്റന് ശുഭ്മന് ഗില് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയിലെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് ഈ തകര്പ്പന് നേട്ടം താരത്തെ തേടിയെത്തിയത്.
ഇത് അഞ്ചാം തവണയാണ് ഗില് ഐ.സി.സിയുടെ പ്ലെയര് ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കുന്നത്. ആദ്യമായാണ് ഐ.സി.സിയുടെ പ്ലെയര് ഓഫ് ദ മന്ത് പുരസ്കാരം അഞ്ച് തവണ ഒരു പുരുഷ താരം സ്വന്തമാക്കുന്നത്.
ശുഭ്മന് ഗില്
എന്നാല് ഐ.സി.സിയുടെ ഈ അവാര്ഡ് ഏറ്റവും കൂടുതല് തവണ നേടുന്ന താരം ഗില് മാത്രമല്ല. വനിത ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസ് താരം ഹെയ്ലി മാത്യൂസും അഞ്ച് തവണ ഈ വമ്പന് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ജനുവരി – 2023, സെപ്റ്റംബര് – 2023, ഫെബ്രുവരി – 2025, ജൂലൈ – 2025, സെപ്റ്റംബര് – 2026 എന്നീ മാസങ്ങളിലാണ് ഗില്ലിന് അവാര്ഡ് ലഭിക്കുന്നത്. നവംബര് – 2021, ഒക്ടോബര് – 2023, ഏപ്രില് – 2024, ജൂണ് – 2025, ജൂലൈ – 2026 എന്നീ മാസങ്ങളിലാണ് ഹെയ്ലി മാത്യൂസ് ഐ.സി.സിയുടെ പ്ലെയര് ഓഫ് ദി മന്ത് അവാര്ഡ് സ്വന്തമാക്കിയത്.
ഹെയ്ലി മാത്യൂസ്
ഹെയ്ലിക്ക് ശേഷം വനിതാ ക്രിക്കറ്റില് ഈ നേട്ടം ഏറ്റവും കൂടുതല് തവണ ഓസ്ട്രേലിയന് താരം ആഷ്ലി ഗാര്ഡ്ണര് ആണ്. നാല് തവണയാണ് ആഷ്ലിനേട്ടം സ്വന്തമാക്കിയത്. അതേസമയം പുരുഷ വിഭാഗത്തില് ഗില്ലിന് പിന്നില് മൂന്നുതവണ പുരസ്കാരം നേടിയ പാകിസ്ഥാന് താരം ബാബര് അസമാണ് ഉള്ളത്.
വെസ്റ്റ് ഇന്ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് സെഞ്ച്വറി നേടിയ ഗില് രണ്ടാം ഏകദിനത്തില് 223 റണ്സ് നേടി ഡബിള് സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഈ വമ്പന് പ്രകടനത്തിന് പിന്നാലെയാണ് ഐ.സി.സിയുടെ അവാര്ഡിന് ഗില് അര്ഹനായത്.
ഷഫാലി വര്മ
അതേസമയം വനിതാ ക്രിക്കറ്റിലെ സെപ്റ്റംബര് മാസത്തെ ഐ.സി.സി പ്ലെയര് ഓഫ് ദി മന്ത് അവാര്ഡ് സ്വന്തമാക്കിയത് ഇന്ത്യന് താരം ഷഫാലി വര്മയാണ്. അടുത്തിടെ നടന്ന ഏഷ്യന് ഗെയിംസിലെ തകര്പ്പന് പ്രകടനത്തിനാണ് താരത്തിന് അവാര്ഡ് ലഭിച്ചത്.
മൂന്ന് ഇന്നിങ്സില് നിന്നും 188 റണ്സാണ് താരം നേടിയത്. ക്വാര്ട്ടര് ഫൈനലില് ജപ്പാനെതിരെ 40 റണ്സ് നേടിയ ഷഫാലി ബംഗ്ലാദേശിനെതിരായ സെമിഫൈനലില് 100* റണ്സ് നേടി തകര്പ്പന് പ്രകടനം നടത്തിയിരുന്നു. ഫൈനലില് ശ്രീലങ്കക്കെതിരെ 48 റണ്സും താരം സ്വന്തമാക്കി. താരത്തിന്റെ മികവിലാണ് ഇന്ത്യ സ്വര്ണ മെഡല് നേടിയതും.
Content Highlight: It is not just Shubman Gill who has won the ICC Player of the Month award the most times; West Indies player Hayley Matthews also shares this record