| Wednesday, 9th July 2025, 10:05 am

പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയല്ല; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെക്കുറിച്ച് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരിഷ്‌കരിച്ച വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് നേരെ വിമര്‍ശനവുമായി മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസ. പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുകയല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള പൗരത്വ കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ നല്‍കേണ്ടത് സംസ്ഥാനത്തിന്റെയോ സര്‍ക്കാരിന്റെയോ ഉത്തരവാദിത്തമാണെന്ന് ലവാസ ടി.എന്‍.ഐ.ഇ.യോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും തെഞ്ഞെടുപ്പിന്റെ മേല്‍നോട്ടവും നടത്തിപ്പുമാണ് അതിന്റെ ചുമതലയെന്നും അശോക ലവാസ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ജനങ്ങളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നുണ്ട്. ഇതുവരെ എന്റോള്‍ ചെയ്ത എല്ലാ ആളുകളും ആര്‍ട്ടിക്കിള്‍ 326 പാലിച്ചിട്ടില്ല. നിലവിലുള്ള നടപടിക്രമങ്ങള്‍ ലംഘിച്ചാണ് അവര്‍ അത് ചെയ്തതെന്ന് എന്ന ചോദ്യം അപ്പോഴൊന്നും ഉയര്‍ന്ന് വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പെട്ടന്ന് അനുച്ഛേദനം 326 ന്റെ കാര്യം എടുത്തിടുന്നത് എന്തിനാണന്നെ് മനസിലാകുന്നില്ലെന്നും ലവാസ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍, ഒരു വ്യക്തി ഇന്ത്യന്‍ പൗരന്‍ ആയിരിക്കണമെന്നും തല്‍ഫലമായി, പൗരന്മാരായ വ്യക്തികളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് ഉറപ്പാക്കാന്‍ കമ്മീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും 326ാം വകുപ്പില്‍ ഉദ്ധരിച്ച ഇ.സി.യുടെ നിര്‍ദേശത്തില്‍ പറയുന്നു.

Content Highlight: It is not EC’s job to issue citizenship certificate: Former Election Commissioner Lavasa on Bihar poll roll revision

We use cookies to give you the best possible experience. Learn more