| Tuesday, 9th September 2025, 2:53 pm

സുപ്രധാന പദവികളിൽ സ്ത്രീകൾ വന്നത് നല്ല കാര്യം; അവർക്ക് ചെയ്യാനാകാത്തതായി ഒന്നുമില്ല: ശ്വേത മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ അവതാരക, സിനിമാ നടി എന്നീ നിലകളിൽ പ്രശസ്തയാണ് ശ്വേത മേനോൻ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവർ സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമളിൽ അവർ അഭിനയിച്ചു.

നിലവിൽ AMMAയുടെ പ്രസിഡന്റാണ് ശ്വേത മേനോൻ. ഇപ്പോൾ AMMAയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത.

‘പ്രശ്നങ്ങളെല്ലാം അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്. ആ വലിയ ദൗത്യം സ്ത്രീ എന്ന നിലയിൽ തന്നെ ഏറ്റെടുക്കുകയാണ്. ഓരോന്നായി മുന്നിലേക്കെത്തുന്ന മുറയ്ക്ക് ഇടപെടലുണ്ടാകും. വ്യക്തിപരമായി ആദ്യമേ തന്നെ നടപ്പാക്കണമെന്ന് ചിന്തിക്കുന്ന ഒരു കാര്യം പോസ്റ്റൽ ബാലറ്റ് ആണ്. ഷൂട്ടിങ്ങിന്റെയും മറ്റും തിരക്ക് കാരണം 506 അംഗങ്ങളിൽ 298 പേർക്ക് മാത്രമേ വോട്ട് ചെയ്യാനായുള്ളൂ. ഈ വിഷയം എക്സിക്യുട്ടീവിൽ ചർച്ച ചെയ്തു, ജനറൽ ബോഡിയുടെ അനുമതിയോടെ ബൈലോ ആക്കണം,’ ശ്വേത മേനോൻ പറയുന്നു.

പദവി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളടക്കം സംഘടനയെ ‘അമ്മ’ എന്നുവിളിച്ച് തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും അമ്മ തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. നാല് സുപ്രധാന പദവികളിലും സ്ത്രീകൾ വന്നത് നല്ല കാര്യമാണെന്നും സ്ത്രീകൾക്ക് ചെയ്യാനാകാത്തതായി ഒന്നുമില്ലെന്നും നടി കൂട്ടിച്ചേർത്തു. 17 അംഗ എക്സിക്യുട്ടീവിന് പരസ്പരം സഹായിച്ചും സഹകരിച്ചും നന്നായി മുന്നോട്ട് പോകാനാകുമെന്നാണു പ്രതീക്ഷയെന്നും നടി പറഞ്ഞു.

താൻ 2018 മുതൽ അമ്മ എക്സിക്യുട്ടീവ് മെമ്പറാണെനന്നും മുമ്പ് വൈസ് പ്രസിഡന്റുമായിരുന്നുവെന്നും ശ്വേത പറഞ്ഞു. അസാധാരണ സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ തവണ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലേക്ക് വരണമെന്ന് പറഞ്ഞ് ഒരുപാടുപേർ വിളിച്ചിരുന്നുവെന്നും മാധ്യമങ്ങൾ മോഹൻലാലിന് നേരെ വിരൽ ചൂണ്ടുന്നത് പലവട്ടം കണ്ടിട്ടുണ്ടെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. നോമിനേഷൻ കൊടുത്തപ്പോൾ ഇതെല്ലാം മനസിലുണ്ടായിരുന്നു. പക്ഷേ, ഭയം തോന്നിയില്ലെന്നും അവർ പറയുന്നു.

Content Highlight: It is a good thing that women have come to important positions says Swetha Menon

We use cookies to give you the best possible experience. Learn more