| Saturday, 23rd August 2025, 9:07 am

ഒടുവില്‍ മെസിപ്പട കേരളത്തിലേക്ക്: സ്ഥിരീകരണവുമയി അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് ഉറപ്പിച്ചു. ഇത് സംബന്ധിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തി.

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് എ.എഫ്.എ പുറത്തുവിട്ടത്. ഏറെ കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന കേരളത്തിലെത്തുമെന്നത് സ്ഥിരീകരണം എത്തിയത്.

നവംബര്‍ മാസമായിരിക്കും അര്‍ജന്റീന കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ് എ പുറത്തുവിട്ടത്. കേരളത്തിന് പുറമേ അങ്കോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദം മത്സരങ്ങള്‍ നടക്കുന്നത്.

അതേസമയം അര്‍ജന്റീനയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍.

നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ഖത്തര്‍ ലോകകപ്പ് നേടിയ ലയണല്‍ മെസ്സി അടങ്ങുന്ന അര്‍ജന്റീന ടീമാണ് കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്. 2011ന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

ഗവണ്‍മെന്റുമായി ആലോചിച്ചതിന് ശേഷമാണ് മത്സര ദിനം ക്രമീകരിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. മൂന്ന് ദിവസമായിരിക്കും മെസി കേരളത്തില്‍ ഉണ്ടാകുക.

ഇത് സംബന്ധിച്ച് കേരള കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം സ്ഥിരീകരണം അറിയിച്ചത്.

‘നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസ്സി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചു,’ പോസ്റ്റില്‍ പറഞ്ഞു.

Content Highlight: It has been confirmed that Argentine superstar Lionel Messi and his team will be coming to Kerala

We use cookies to give you the best possible experience. Learn more