പ്രണയത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും സ്റ്റോക്കിങ്ങും വളരെ കൃത്യമായ് അടയാളപ്പെടുത്താൻ ‘ഐസ്’ എന്ന വെബ്സീരീസിലൂടെ സംവിധായകൻ മനു അശോകന് കഴിഞ്ഞിട്ടുണ്ട്. സ്റ്റോക്കിന്റെ ഭീകരതയുടെ തീവ്രത ഒട്ടും ചോർന്നു പോവാതെയാണ് സംവിധായകൻ അത് അവതരിപ്പിച്ചിട്ടുള്ളത്. കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ജാഫർ ഇടുക്കി,ദേവ് മോഹൻ എന്നിവരുടെ അഭിനയ മികവും എടുത്ത് പറയേണ്ടതാണ്.
ഐസിലേക്ക് തന്നെ അടുപ്പിക്കുന്നത് അതിലെ കഥാപാത്രങ്ങളെയെല്ലാം നമ്മൾ എവിടെയോ കണ്ടിട്ടുള്ളതുകൊണ്ടോ അല്ലെങ്കിൽ കണ്ടറിഞ്ഞിട്ടുള്ളവരോ ആയതുകൊണ്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. നമുക്കറിയാവുന്ന കഥാപരിസരങ്ങളും കഥാപാത്രങ്ങളും കൂടിയാവുമ്പോൾ നമുക്ക് എളുപ്പത്തിൽ അവരെ മനസിലാകുമെന്നും ഒരു മേക്കറെന്ന നിലയിൽ തനിക്കവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് കണ്ടാൽ പിന്നെ ഏഴ് എപ്പിസോഡും ഒരുമിച്ച് കാണാൻ തോന്നുന്നുവെന്ന് കേൾക്കുമ്പോൾ തനിക്കത് ഭയങ്കര സാറ്റിസ്ഫയിങ് മൊമെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസ്.Photo. Screen Grab/Youtube.com
‘നമ്മൾ ഇപ്പോൾ ഒരു സിനിമയെ ജഡ്ജ് ചെയ്യുന്ന പോലെ അത് ഹിറ്റായി, ഇത്ര കളക്ഷനുണ്ട്, ഇന്ന് ഇത്രയും ആൾക്കാരുണ്ട് എന്നതിനേക്കാൾ അപ്പുറത്ത് നമ്മൾ ഇതിന്റെ ഫ്രം സീഡ് സംസാരിക്കാൻ വിചാരിച്ച വിഷയം വളരെ സ്ട്രോങ്ങായി ജനറൽ പബ്ലിക്കിലും ഫിലിം ഫ്രട്ടേണിറ്റിയിലുമൊക്കെ ഡിസ്കസ് ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഈ ഹിറ്റ് എന്ന് പറയുന്ന അല്ലെങ്കിൽ ഈ സംസാരം എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ സാറ്റിസ്ഫയിങ് എലമെന്റ്,’ അദ്ദേഹം പറഞ്ഞു.
സ്ക്രീൻ പ്ലേ പ്രോസസിന് ഒരു വർഷമെടുത്തെന്നും പൊലീസ് ത്രില്ലർ മാത്രമല്ലാത്തതിനാൽ റിസർച്ച് ചെയ്യാൻ വേണ്ടിയും ഒരുപാട് സമയമെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനാസ്പദമായ കേസ് സ്റ്റഡി നടത്തിയിട്ടുണ്ടെന്നും എന്നാൽ അത് സ്ക്രീൻ പ്ലേയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസ്.Photo. Screen Grab/Youtube.com
‘പൊലീസിങ്ങിലേക്ക് വരുമ്പോൾ ഒരുപാട് റിസർച്ച് ആവശ്യമുണ്ട്. കാരണം ഇതൊരു ഫിക്ഷണൽ കൊളാബറേഷനാണ് പൊലീസ് ടു സൈക്കോളജി എന്ന് പറയുന്നത്. അപ്പോൾ ഈ പറഞ്ഞ എല്ലാ റിസർച്ചും കൂടിയിട്ടാണ് ഇതിന്റെ ഫസ്റ്റ് സീൻ എഴുതി തുടങ്ങുന്നത്.
‘കേസ് സ്റ്റഡി നമ്മൾ നടത്തിയിരുന്നു, ഞാനല്ല നടത്തിയത്. കാരണം അത് എഴുത്തിന്റെ ഭാഗമായതുകൊണ്ട് പിന്നീട് എന്നോടുള്ള ഡിസ്കഷനിൽ എനിക്ക് മനസിലായത് കേസ് സ്റ്റഡി നടത്തിയിട്ടുണ്ടെന്നാണ്. പക്ഷേ അതൊരിക്കലും നമ്മൾ സ്ക്രീൻ പ്ലേയിലേക്ക് കൊണ്ടുവരാൻ പാടില്ല. ഇങ്ങനെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങള അല്ല നമുക്ക് റെഫറൻസ് ആയിട്ട് വേണ്ടത്. ഈ സംഭവങ്ങളിൽ അഫെക്ടഡ് ആയിട്ടുള്ള ആളുകളുടെ മനസാണ് നമുക്ക് ഇതിനകത്ത് റിസർച്ചിന്റെ ഭാഗമായിട്ട് കിട്ടേണ്ടത് അതാണ് നമുക്ക് വേണ്ട ഔട്ട്പുട്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: It brings me immense joy to hear that once someone watches one episode, they feel like watching all seven episodes at once said Manu Ashokan.