[] ഹൈദരാബാദ്: അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പിഎസ്എല്‍വിസി23 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ചു. വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു. രാവിലെ 9.52നായിരുന്നു വിക്ഷേപണം.
20 മിനിറ്റ് കൊണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വിയുടെ ദൗത്യം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ നാലു രാഷ്ട്രങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങളുമായാണ് 230 ടണ്‍ ഭാരമുള്ള പിഎസ്എല്‍വി കുതിച്ചത്. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
കൃത്യമായ കാലവസ്ഥ പ്രവചനമാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ സമുദ്ര പഠനം, ഭൗമ നിരീക്ഷണം എന്നിവയും കാര്യക്ഷമമാകും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 49 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശനിയാഴ്ച്ച രാവിലെ ആരംഭിച്ചിരുന്നു.