ടെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ ബിര്‍സിറ്റ് സര്‍വകാലശലയില്‍ ഇസ്രഈല്‍ ചൊവ്വാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.
സൈന്യം സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയും ഗ്രനൈഡ് എറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു.
വെടിയേറ്റ അഞ്ച് പേര്‍ക്കും ഗ്യാസ് ശ്വസിച്ച് നാല് പേര്‍ക്കും റെയ്ഡിനിടെ വീണ് രണ്ട് പേര്‍ക്കും ഗുരുതര പരിക്കേറ്റതായി ഫലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഇസ്രഈലി ജയിലുകളില്‍ ബന്തികളായി കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് നേരേയായിരുന്നു ഇസ്രഈല്‍ റെയ്ഡ്. ഗാസ വംശഹത്യയില്‍ സൈന്യം വെടിവെച്ച് കൊന്ന ആറ് വയസ്സുകാരിയുടെ ‘ഹിന്ദ് റജബ്’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നിരുന്നു.
അക്രമം നടക്കുമ്പോള്‍ ഏകദേശം 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഉണ്ടായിരുന്നതായി പി.ആര്‍.ഒ നിര്‍ദിന്‍ അല്‍മീമി പറഞ്ഞു.
സൈന്യം സര്‍വകലാശാലയുടെ പ്രധാന ഗേറ്റ് തകര്‍ക്കുകയും നിരവധി ഫാക്കല്‍റ്റികളെയും വിദ്യാര്‍ത്ഥികളെയും അക്രമിച്ചതായും ഉപകരണങ്ങള്‍ പിടിച്ചെടുത്താതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മന്ത്രാലയം പറഞ്ഞു.
ഇത്തരം നടപടികള്‍ ഫലസ്തീന്‍ വിദ്യാഭാസ സ്ഥാപനങ്ങളുടെയോ വിദ്യാര്‍ത്ഥികളുടെയോ ഇച്ഛാശക്തിയെ തകര്‍ക്കില്ലെന്നും പഠനത്തിന്റെയും അറിവിന്റെയും ദൗത്യത്തില്‍ അവര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അസോസിയോഷന്‍, അറബ് സര്‍വ്വകലാശാലകളുടെ അസോസിയേഷന്‍ മനുഷ്യാവകാശ മാധ്യമ സംഘടനകള്‍ എന്നിവയുടെ സഹായവും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Israeli attack on Palestinian university in West Bank; 11 students injured