ബെയ്‌റൂട്ട്: ലെബനനില്‍ നിന്നുള്ള ഹിസ്ബുല്ലയുടെ ഡ്രോണുകളെ തടയുന്നതില്‍ പരാജയപ്പെടുകയാണെന്ന് തുറന്ന് സമ്മതിച്ച് ഇസ്രഈല്‍ സേന. ഡ്രോണുകളെ തടയുന്ന പ്രവര്‍ത്തനങ്ങളുടെ വിജയനിരക്ക് വലിയ രീതിയില്‍ കുറഞ്ഞുവെന്നും ഇസ്രഈല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിലേക്ക് ഹിസ്ബുല്ല അയക്കുന്ന ഡ്രോണുകള്‍ തടയാനാകുന്നില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥനാണ് തുറന്നുസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുല്ലയോട് ഏറ്റുമുട്ടുന്നതിനായി ഇസ്രഈലിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കില്ലെന്നും ഇസ്രഈല്‍ സേന അറിയിച്ചു.
ലെബനനിലേക്കുള്ള ആക്രമണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും നീണ്ടുനില്‍ക്കുന്ന യുദ്ധത്തിലേക്ക് സാഹചര്യം നയിച്ചേക്കാമെന്നും ഇസ്രഈല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ലെബനനിലെ ഹിസ്ബുല്ല ആസ്ഥാനങ്ങളടക്കം ആക്രമിച്ച് തകര്‍ത്തെന്നാണ് ഇസ്രഈല്‍ സേനയുടെ അവകാശവാദം. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ഇസ്രഈലിലേക്കുള്ള വ്യോമാക്രമണം, ഹിസ്ബുല്ലയുടെ സൈനിക ശേഷി ശക്തിപ്പെടുത്തല്‍ തുടങ്ങിയ ഭീഷണികളെ ചെറുക്കാനാണ് ലെബനനിലേക്ക് ആക്രമണം നടത്തുന്നതെന്ന് ഇസ്രഈല്‍ അവകാശപ്പെട്ടു.
അതേസമയം, ഇസ്രഈല്‍ സൈനിക താവളങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഞായറാഴ്ച മാത്രം ഏഴോളം ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. ഇസ്രഈലില്‍ നിന്നുള്ള രണ്ട് ആക്രമണശ്രമങ്ങളെ തകര്‍ത്തതായും ഹിസ്ബുല്ല അറിയിച്ചു.
Content Highlight: Israeli army admits difficulty in defending against Hezbollah attacks