ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രഈലിന്റെ വ്യോമാക്രമണം. ടെഹാറാനില്‍ ആയത്തുള്ള ഖമേനിയുടെ ഓഫീസിന് സമീപമാണ് അക്രമണമുണ്ടായിരിക്കുന്നത്. അദ്ദേഹം ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ടെഹാറാനില്‍ മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യാക്രമണം മുന്നില്‍ കണ്ട് ഇസ്രഈലില്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇസ്രഈലിന്റെ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രഈലിന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ഇസ്രഈല്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് കാറ്റ്സ് അവകാശപ്പെട്ടു.
ഇസ്രഈലില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിക്കുകയും സൈറണ്‍ മുഴക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണങ്ങള്‍ മാസങ്ങളായി ആസൂത്രണം ചെയ്തിരുന്നതാണെന്ന് ഒരു ഇസ്രഈലി ഉദ്യോസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli airstrikes in Iran