| Saturday, 4th October 2025, 3:23 pm

സമാധാന കരാർ ഭാഗികമായി അംഗീകരിച്ചതിനു പിന്നാലെ ഗസയിൽ വീണ്ടും ആക്രമണം നടത്തി ഇസ്രഈൽ; ഏഴ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെ ഇസ്രഈൽ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക അധികാരികൾ റിപ്പോർട്ട് ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

ബന്ദികളെ മോചിപ്പിക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള സമാധാന കരാറിനെ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനു പിന്നാലെയാണ് വീണ്ടും ഇസ്രഈൽ ആക്രമണം നടത്തിയിരിക്കുന്നത്.

ഹമാസിന്റെ തീരുമാനത്തെ യു.എന്നും ലോക രാജ്യങ്ങളും സ്വാഗതം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായത്.

Content Highlight: Israel strikes Gaza again after partial peace deal acceptance; six killed, report says

We use cookies to give you the best possible experience. Learn more