| Saturday, 28th March 2026, 10:43 am

അമേരിക്കയുടെ താത്പര്യങ്ങളെ നിയന്ത്രിക്കുന്നത് ഇസ്രഈൽ നയങ്ങൾ: വിരമിച്ച യു.എസ് സൈനികർ

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: അമേരിക്കയുടെ താത്പര്യങ്ങളെ നിയന്ത്രിക്കുന്നത് ഇസ്രഈൽ നയങ്ങളാണെന്ന വിമർശനവുമായി വിരമിച്ച യു.എസ് സൈനികർ.

ഇസ്രാഈലിന്റെ താത്പര്യങ്ങൾക്ക് വിധേയമായി പ്രവർത്തിച്ച അമേരിക്കയ്ക്ക് നിരവധി സൈനികരെ നഷ്ടപ്പെട്ടുവെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

അമേരിക്കയുടെ യുദ്ധ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് ഇസ്രഈൽ ആണെന്ന് പറഞ്ഞ മുൻ സൈനികർ 170 ഓളം പേരുടെ മരണത്തിന് കാരണമായ ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണം ഇതിനുള്ള ഉദാഹരണമാണെന്നും വാദിച്ചു.

‘ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഞങ്ങൾക്ക് നൽകിയത് ഇസ്രഈൽ ആണ്,’ എന്ന് ഗസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ആന്തണി അഗ്വിലാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇദ്ദേഹം ഗ്രീൻ ബെറെറ്റെന്ന അമേരിക്കയുടെ പ്രത്യേക സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.

ഫെബ്രുവരി 28 മുതൽ ആകെ 13 അമേരിക്കൻ സൈനികർ മരണമടഞ്ഞെന്നാണ് പൊതുജനങ്ങൾക്കറിയാവുന്നത് എന്നാൽ ജർമനിയിലെ അമേരിക്കയുടെ സൈനിക ആശുപത്രി നിറഞ്ഞിരിക്കുകയാണെന്നും യുദ്ധത്തെ എതിർക്കുന്ന മുൻ സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്നും അത് യുദ്ധത്തിന് പോകുന്നതിന്റെ അന്തരഫലം മാത്രമാണെന്നും ആവർത്തിച്ച് പറഞ്ഞിരുന്നു.

അതേസമയം അമേരിക്കയിലേക്ക് കൊണ്ടുവന്ന സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രചരണ തൊപ്പി ധരിച്ചതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അടുത്ത ഔദ്യോഗിക ചടങ്ങിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Israel’s policies are controlling America’s interests: Retired US soldiers

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more