| Thursday, 3rd September 2026, 3:30 pm

ഇസ്രഈല്‍ ആശങ്കപ്പെടേണ്ടതില്ല, സംരക്ഷണം എന്റെ ഉത്തരവാദിത്തം: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇസ്രഈലിന്റെ സംരക്ഷണം തന്റെ ഉത്തരവാദിത്തമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈലിനെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയും ആക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് അമേരിക്ക ഇറാനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

‘ഇറാനുമായുള്ള വിഷയത്തില്‍ ഇസ്രഈല്‍ ആശങ്കപെടേണ്ടതില്ല. യുദ്ധം അധികനാള്‍ നീണ്ട് നില്‍ക്കില്ല, അദ്ദേഹം പറഞ്ഞു. ഇസ്രഈലി ബ്രോഡ്കാസ്റ്ററായ കാനിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ആദ്യം ഇസ്രഈലിനെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളെയും നശിപ്പിക്കുകയെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും അത് കൊണ്ട് ഈ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

പുതിയ സംഘര്‍ഷങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അധികം വൈകാതെ അവസാനിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

കൂടുതല്‍ വ്യക്തമായ സമയപരിധി നല്‍കാതെ, മൊത്തത്തിലുള്ള ഈ സംഘര്‍ഷവും ഉടന്‍ തന്നെ അവസാനിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പില്ലെന്നും, ഇനി അധികകാലം ഈ സ്ഥിതി തുടരുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Israel need not worry; protection is my responsibility: Trump.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more