| Sunday, 5th October 2025, 7:50 am

ഇസ്രഈൽ പിൻവലിക്കൽ രേഖ അംഗീകരിച്ചു; ഹമാസ് സ്ഥിരീകരിച്ചാൽ വെടിനിർത്തൽ ഉടനടി: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഗസ സമാധാന കരാർ അവസാനഘട്ടത്തിലെക്കെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തലിനും തടവുകാരെ കൈമാറുന്നതിനും അവസരമൊരുക്കുന്ന ഒരു പിൻവലിക്കൽ രേഖയ്ക്ക് ഇസ്രഈൽ തയ്യാറായെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ അറിയിച്ചു. പിൻവലിക്കൽ രേഖ ഹമാസ് സ്ഥിരീകരിക്കുന്നതോടെ 3000 വർഷത്തെ ദുരന്തത്തിന്റെ അവസാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ നടപ്പിലാക്കുകയും, തടവുകാരെ കൈമാറുകയും ചെയ്യുന്ന അടുത്ത ഘട്ടത്തിൽത്തന്നെ യുദ്ധം പിൻവലിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.

‘ചർച്ചകൾക്ക് ശേഷം ഇസ്രഈൽ പ്രാരംഭ പിൻവലിക്കൽ രേഖ അംഗീകരിച്ചു. ഇത് ഹമാസുമായി പങ്കുവെച്ചിട്ടുണ്ട്. ഹമാസ് അത് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും തടവുകാരുടെ കൈമാറ്റം ആരംഭിക്കും ശേഷം അടുത്ത ഘട്ടത്തിൽ തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ നടത്തും. ഇത് 3000 വർഷത്തെ ദുരന്തത്തിന്റെ അവസാനത്തിലേക്ക് എത്തിക്കും. സഹകരിച്ചവർക്ക് നന്ദി. ,’ ട്രംപ് പറഞ്ഞു.

ഗസ സമാധാന കരാർ ഭാഗികമായി അംഗീകരിച്ചുവെന്നും ഇസ്രഈൽ ബന്ധികളെ വിട്ടയക്കാമെന്നും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. പദ്ധതിയിലെ നിരവധി കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തുമെന്നും ഹമാസ് പറഞ്ഞിരുന്നു.

ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നും ഗസയിലെ ബോംബാക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.

ഗസയിൽ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം നടത്തി മണിക്കൂറുകൾക്കു ശേഷം വീണ്ടും ഇസ്രഈൽ വ്യോമാക്രമണം നടത്തിയതായി  അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

content Highlight: Israel has accepted the withdrawal document; if Hamas confirms, ceasefire will be immediate: Trump

We use cookies to give you the best possible experience. Learn more