ടെല്‍അവീവ്: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കൊട്രൈയിലിന്റെ ഫലസ്തീന്‍ സന്ദര്‍ശനം തടഞ്ഞ് ഇസ്രഈല്‍.
വെസ്റ്റ് ബാങ്ക് സന്ദര്‍ശന വേളയില്‍ ചെക്ക്‌പോയിന്റുകളിലെല്ലാം തങ്ങളെ തടയുകയായിരുന്നുവെന്നും ഫലസ്തീന്‍ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഇസ്രഈല്‍ അനുവദിച്ചില്ലെന്നും ബിഷപ്പ് പറഞ്ഞു.
ഡിസംബര്‍ 24 വ്യാഴാഴ്ച്ചയാണ് യോര്‍ക്ക് ബിഷപ്പിനെയും സംഘത്തെയും ഇസ്രഈല്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത്.
‘ആ മതില്‍ എന്നെ വേദനിപ്പിച്ചു.(ഇസ്രഈലിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് വേര്‍തിരിക്കുന്ന മതില്‍) ഈ ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ ഭൂമിയെ വിഭജിക്കുന്ന മതിലിനെക്കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ലോകമെമ്പാടും നാം സൃഷ്ടിക്കുന്ന മതിലുകളെയും തടസ്സങ്ങളെയും കുറിച്ചും ഞാന്‍ ഓര്‍ക്കുകയാണ്. ഒരുപക്ഷേ ഏറ്റവും ഭയാനകം നമുക്ക് ചുറ്റും നാം നിര്‍മിക്കുന്ന മതിലുകളാണ്. ബിഷപ്പ് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം ഇസ്രഈലിന്റെ അധിനിവേശവും അവശ്യ സാധനങ്ങളുടെ ഉപരോധവും കാരണം ഗാസയിലെ ഫലസ്തീനികള്‍ അനുഭവിക്കുന്ന യാതനകളെ ക്രിസ്മസ് പ്രസംഗത്തില്‍ മാര്‍പാപ്പ അപലപിച്ചിരുന്നു.
ഗസ്സയില്‍ നടക്കുന്ന യുദ്ധം അര്‍ത്ഥ ശൂന്യമാണെന്നും ആഴ്ച്ചകളോളം മഴയ്ക്കും കാറ്റിനും തണുപ്പിനും വിധേയരായി കൂടാരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നും പോപ്പ് ലിയോ പതിനാലാമന്‍ ചോദിച്ചു.
യുദ്ധം തുടരുകയോ അവസാനിക്കുകയോ ചെയ്താലും സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Israel blocks Archbishop of York’s visit to Palestine