ഇറാഖിലെ ഐ.എസ് കേന്ദ്രത്തില്‍ ബഗ്ദാദിക്കും മൂന്ന് ഐ.എസ് നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് വിഷം ചേര്‍ത്തു നല്‍കിയതെന്ന് വിവിധ അറബ് വെബ്‌സൈറ്റുകളും ഇറാന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ദുബായ്: ഭീകരസംഘടനയായ ഐ.എസിന്റെ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും പറപ്പെടുന്നു.
ഇറാഖിലെ ഐ.എസ് കേന്ദ്രത്തില്‍ ബഗ്ദാദിക്കും മൂന്ന് ഐ.എസ് നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് വിഷം ചേര്‍ത്തു നല്‍കിയതെന്ന് വിവിധ അറബ് വെബ്‌സൈറ്റുകളും ഇറാന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വിഷം നല്‍കിയതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
യു.എസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പ് പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം, ഭീകരരിലൊരാളുടെ ശരീരത്തു കെട്ടിവച്ച സ്‌ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അടക്കം 16 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് ഭരണകൂടം അവകാശപ്പെട്ടു.