| Friday, 22nd March 2019, 11:58 pm

സിറിയയില്‍ നിന്ന് ഐ.എസ് ഭീകരരെ നൂറ് ശതമാനം ഇല്ലാതാക്കി: അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സിറിയയില്‍ ഒരു സ്ഥലത്ത് പോലും ഭീകരസംഘടനയായ ഐ.എസിന് ആധിപത്യമില്ലെന്നും ഭീഷണി 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്ക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്‌സ്. യു.എസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

വൈറ്റ്ഹൗസ് പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) പ്രതികരിച്ചിട്ടില്ല.

സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രമായ ബാഗൂസിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തെന്നും എന്നാലും പല പോക്കറ്റുകളിലും ഐ.എസ് ഭീകരര്‍ തുടരുന്നുണ്ടെന്നും എസ്.ഡി.എഫ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി എസ്.ഡി.എഫ് പോരാടി വരികയായിരുന്നു. ഈ മേഖലയിലുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടോ അതോ കീഴടങ്ങിയെന്നോ വ്യക്തമല്ല.

Latest Stories

We use cookies to give you the best possible experience. Learn more