| Thursday, 30th May 2019, 6:20 pm

രതീഷ് രവിക്ക് പിറന്നാള്‍ സമ്മാനവുമായി ഇഷ്‌ക് ടീം; സ്‌പെഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തിരക്കഥാകൃത്ത് രതീഷ് രവിക്ക് പിറന്നാള്‍ സമ്മാനവുമായി ഇഷ്‌ക് ടീം. തിയേറ്ററില്‍ മികച്ച രീതിയില്‍ ഓടികൊണ്ടിരിക്കുന്ന പടത്തിന്റെ സ്‌പെഷ്യല്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ പുറത്തുവിട്ടത്. രതീഷ് രവിയാണ് ഇഷ്‌കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധാനം.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ്

കേരളീയ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അതീവ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്നത്തെ ശക്തവും തീക്ഷ്ണവുമായി ആവിഷ്‌കരിച്ചിരിക്കുന്ന സിനിമയാണ് ‘ഇഷ്‌ക്’ എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more