സിനിമാപ്രേമികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു മുഴുനീള ആക്ഷന്‍ എന്റര്‍െടയ്നറാണ്.
റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മന്റെ്‌സിന്റെ ബാനറില്‍ ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നടന്‍ ഇഷാന്‍ ഷൗക്കത്തിന്റെ സഹോദരനാണ് പ്രൊഡ്യൂസറില്‍ ഒരാള്‍. ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇഷാന്‍ ഷൗക്കത്ത്.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജ് മുതല്‍ എഴുത്തിലും എഡിറ്റിങ്ങിലുമൊക്കെ ഞാന്‍ ഉണ്ടായിരുന്നു. എനിക്ക് എല്ലാ കാര്യങ്ങളും പഠിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ ഇരുന്നത്. ഒരു അഭിനേതാവെന്ന രീതിയില്‍ എല്ലാ കാര്യങ്ങളും സഹായകരമാണെന്നാണ് ഞാന്‍ കരുതുന്നത്. ആനന്ദേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ഞാന്‍ ക്യമാറ സൈഡും നോട്ടീസ് ചെയ്തു,’ ഇഷാന്‍ ഷൗക്കത്ത് പറയുന്നു.
അഭിനേതാക്കളുടെ കൂടെ നില്‍ക്കുന്നതിനും ടെക്‌നീഷ്യന്‍സിന്റ കൂടെ നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും പ്രേമം സിനിമയുടെ ക്യാമറ ചെയ്തയാളാണ് തന്റെ സിനിമ ഷൂട്ട് ചെയ്തതെന്നത് വളരെ സന്തോഷമുണ്ടാക്കിയ കാര്യമാണെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ എല്ലായിടത്തും എന്റെ ബെസ്റ്റ് എഫേര്‍ട്ട് കൊടുക്കണമെന്ന് ഉണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.
ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീത സംവിധാനം. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. വിശാഖ് നായര്‍ ചെറിയാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അനൗണ്‍സ്‌മെന്റ് മുതല്‍ വന്‍ ഹൈപ്പുണ്ടായിരുന്ന സിനിമയുടെ ഒരോ അപ്‌ഡേറ്റും പ്രേക്ഷകനെ ആവേശം കൊള്ളിച്ചിരുന്നു. സിനിമയില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നുവെന്ന വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്നലെ നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയും സമൂഹമാധ്യമങ്ങിളില്‍ വൈറലായിരുന്നു. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Ishan Shawkat talks about the movie Chatha Pacha and the producer