ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ഗംഭീര വിജയം നേടിയിരിക്കുകയാണ്. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (പത്ത് പന്തില്‍ 21) സഞ്ജു സാംസണും (ഒമ്പത് പന്തില്‍ 11) നിരാശപ്പെടുത്തിയപ്പോള്‍ വണ്‍ ഡൗണായി കളത്തിലെത്തിയ ഇഷാന്‍ കിഷനാണ് ക്യാപ്റ്റനാവശ്യമായ പിന്തുണ നല്‍കിയത്. ഒരു വശത്ത് ശ്രേയസ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് ഇഷാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസില്‍ നിലയുറപ്പിച്ചു.
27 പന്ത് നേരിട്ട് പുറത്താകാതെ 37 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്. അഞ്ച് ഫോറടക്കം 137.04 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു റെക്കോഡും ഇഷാന്‍ സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 ഫോറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ഇഷാന്‍ കാലെടുത്തുവെച്ചത്. 2023ല്‍ യശസ്വി ജെയ്‌സ്വാള്‍ കുറിച്ച റെക്കോഡ് തകര്‍ത്തുകൊണ്ടായിരുന്നു ഇഷാന്‍ കിഷന്റെ നേട്ടം.
ഇഷാന്‍ കിഷന്‍
ഈ വര്‍ഷം 167 ടി-20 ഫോറുകളാണ് ഇഷാന്‍ നേടിയത്. അന്താരാഷ്ട്ര തലത്തില്‍ 107 ഫോറും ഐ.പി.എല്ലില്‍ 60 ഫോറുമാണ് താരത്തിന്റെ സമ്പാദ്യം. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്ക് ഇനിയും മത്സരങ്ങളുണ്ടെന്നിരിക്കെ ഈ നേട്ടം മെച്ചപ്പെടുത്താനും ഇഷാന്‍ കിഷന് അവസരമുണ്ട്.
(താരം – വര്‍ഷം – ഫോര്‍ എന്നീ ക്രമത്തില്‍)
ഇഷാന്‍ കിഷന്‍ – 2026 – 167*
യശസ്വി ജെയ്‌സ്വാള്‍ – 2023 – 135
അഭിഷേക് ശര്‍മ – 2025 – 158
വിരാട് കോഹ്‌ലി – 2016 – 153
സൂര്യകുമാര്‍ യാദവ് – 2022 – 133
അഭിഷേക് ശര്‍മ – 2026 – 131*
ശിഖര്‍ ധവാന്‍ – 2018 -219
സൂര്യകുമാര്‍ യാദവ് – 2019 – 128
സൂര്യകുമാര്‍ യാദവ് – 2023 – 126
റിഷബ് പന്ത് – 2018 – 122
Photo: SRH/x.com
ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തായ ശേഷമുള്ള തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം നേടിയ കിരീടങ്ങളും ആ കിരീടനേട്ടത്തില്‍ താരത്തിന്റെ പങ്കും ഇത് അടിവരയിടുന്നതാണ്.
2026 കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20ഐ റണ്‍സ് നേടിയ താരവും ഇഷാന്‍ കിഷനാണ്. 30 ഇന്നിങ്‌സില്‍ നിന്നും 38.59 ശരാശരിയിലും 168.06 സ്‌ട്രൈക് റേറ്റിലും 1042 റണ്‍സാണ് ഇഷാന്‍ നേടിയത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.
ഈ കലണ്ടര്‍ ഇയറില്‍ ഇതുവരെ 1000 ടി-20ഐ റണ്‍സ് പൂര്‍ത്തിയാക്കിയ ഏക താരവും ഇഷാന്‍ മാത്രമാണ്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരിലെ രണ്ടാം മത്സരമാണ് ഇനി ഇഷാന്‍ കിഷന് മുമ്പിലുള്ളത്. ഒക്ടോബര്‍ പത്തിന് നടക്കുന്ന മത്സരത്തിന് റാഞ്ചിയാണ് വേദിയാകുന്നത്.
Content Highlight: Ishan Kishan tops the list of Indian players with the most T20 fours in a calendar year.