കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ഇഷാന്‍ കിഷന്‍. യോര്‍ക്‌ഷെയറിനെതിരെ നോട്ടിങ്ഹാംഷെയറിന് വേണ്ടിയാണ് ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയത്.
98 പന്ത് നേരിട്ട് 87 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്, 12 ഫോറും ഒരു സിക്‌സറും അടക്കമാണ് ഇഷാന്‍ സ്‌കോര്‍ ചെയ്തത്.
അതേസമയം, സ്വന്തം തട്ടകമായ ട്രെന്റ് ബ്രിഡ്ജില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോട്ടിങ്ഹാംഷെയര്‍ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 453 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.
ബെന്‍ സ്ലേറ്റര്‍ (224 പന്തില്‍ 94), ക്യാപ്റ്റന്‍ ഹസീബ് ഹമീദ് (97 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ആദ്യ ഇന്നിങ്‌സില്‍ നോട്ട്‌സിന് തുണയായി.
99 പന്തില്‍ പുറത്താകാതെ 65 റണ്‍സ് നേടിയ ലിയാം പാറ്റേഴ്‌സണ്‍ വൈറ്റും 39 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ച ഡില്ലണ്‍ പെന്നിങ്ടണുമാണ് നിലവില്‍ ക്രീസില്‍.
നോട്ടിങ്ഹാംഷെയറിനായി കളത്തിലിറങ്ങുന്നതില്‍ ഏറെ ആവേശഭരിതനാണെന്നാണ് ഇഷാന്‍ കിഷന്‍ പറഞ്ഞിരുന്നു.
‘ഇംഗ്ലണ്ടില്‍ ആദ്യമായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത് നല്ലൊരു അവസരമായി ഞാന്‍ കണക്കാക്കുന്നു.
ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്ന് ഞാന്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ കളിക്കുന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ എന്നെ സഹായിക്കും.
ട്രെന്റ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നാണ്. ഇവിടെ കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്,’ എന്നായിരുന്നു നോട്ടിങ്ഹാംഷെയറിനൊപ്പം ചേര്‍ന്നുകൊണ്ട് ഇഷാന്‍ കിഷന്‍ പറഞ്ഞത്.
നോട്ടിങ്ഹാംഷെയര്‍ പ്ലെയിങ് ഇലവന്‍
ഹസീബ് ഹമീദ് (ക്യാപ്റ്റന്‍), മുഹമ്മദ് അബ്ബാസ്, ഫര്‍ഹാന്‍ അഹമ്മദ്, ജോ ക്ലാര്‍ക്, ജെയിംസ് ഹെയ്സ്, ജാക്ക് ഹെയ്ന്‍സ്, ഇഷാന്‍ കിഷന്‍, ലിന്‍ഡന്‍ ജെയിംസ്, കോണര്‍ മെക്കര്‍, മാറ്റ് മോണ്ട്ഗോമെറി, ലിയാം പാറ്റേഴ്സണ്‍ വൈറ്റ്, ഡില്ലണ്‍ പെന്നിങ്ടണ്‍, ബെന്‍ സ്ലേറ്റര്‍.
യോര്‍ക്‌ഷെയര്‍ പ്ലെയിങ് ഇലവന്‍
ജോണി ബെയര്‍സ്റ്റോ, ഫിന്‍ ബീന്‍, ഡോം ബെസ്, ബെന്‍ കോഡ്, ഹാരി ഡ്യൂക്, ജോര്‍ജ് ഹില്‍, ആദം ലിത്ത്, ഡേവിഡ് മലന്‍, ഡാന്‍ മോറിയാര്‍ടി, വില്‍ ഒ റൂര്‍ക്, മാറ്റി റെവിസ്, ജെയിംസ് വാര്‍ടണ്‍, ജാക് വൈറ്റ്.
Content Highlight: Ishan Kishan scored half century in his debut match in County Cricket