| Monday, 13th April 2026, 9:45 pm

രാജസ്ഥാനെതിരെ ക്യാപ്റ്റന്റെ വെടിക്കെട്ട് പൂരം; നിര്‍ഭാഗ്യത്തിന്റെ ലിസ്റ്റില്‍ കിഷനും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്. സെഞ്ച്വറിക്കരികെ വീണതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ ലിസ്റ്റിലെത്തുകയാണ് കിഷന്‍.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 90കളില്‍ പുറത്താകുന്ന രണ്ടാമത്തെ താരമാകാനാണ് കിഷന് സാധിച്ചത്. വിരാട് കോഹ്‌ലിയുള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്കൊപ്പമാണ് കിഷന്‍ ഈ റെക്കോഡ് പങ്കിടുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 90കളില്‍ പുറത്താകുന്ന താരം

ഋതുരാജ് ഗെയ്ക്വാദ് – 3

കെ.എല്‍. രാഹുല്‍ – 3

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 3

ഡേവിഡ് വാര്‍ണര്‍ – 3

ഇഷാന്‍ കിഷന്‍ – 2

ശുഭ്മന്‍ ഗില്‍ – 2

ക്രിസ് ഗെയ്ല്‍ – 2

ഫാഫ് ഡു പ്ലെസി – 2

വിരാട് കോഹ്‌ലി – 2

കിഷന് പുറമെ 26 പന്തില്‍ 40 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സെക്കന്റ് ടോപ് സ്‌കോറര്‍. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി 28 റണ്‍സും സലില്‍ അറോറ 24* റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഭിഷേക് ശര്‍മ പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ്, തുഷാര്‍ ദേശ്പാണ്ഡെ

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ

Content Highlight: Ishan Kishan on the list of misfortunes in the IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more