2026 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തില്‍ നെതെര്‍ലാന്‍ഡ്‌സാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ എതിരാളികള്‍. ഇന്ന് (ഫെബ്രുവരി 18) ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
ഇഷാന്‍ കിഷന്‍ – Photo: BCCI
മത്സരത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ റെക്കോഡാണ്. ഇനി വെറും ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാന്‍ ഇഷാന്‍ കിഷന് സാധിക്കും. മാത്രമല്ല ഈ നേട്ടത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാരായ രോഹിത് ശര്‍മയെയും യുവരാജിനെയും വിരാടിനെയെല്ലാം മറികടക്കാനുള്ള അവസരവും കിഷനുണ്ട്.
രോഹിത് ശര്‍മ – 15 – 8 – 2024
യുവരാജ് ശര്‍മ – 12 – 5 – 2007
ഇഷാന്‍ കിഷന്‍ – 10 – 3 – 2026
വിരാട് കോഹ്‌ലി – 10 – 6 – 2014
സൂര്യകുമാര്‍ യാദവ് – 10 – 6 – 2024
ഇഷാന്‍ കിഷന്‍ – Photo: BCCI
2026 ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ 77 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്.
അതേസമയം നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നിര്‍ണായകമല്ല. അതിനാല്‍ ടീം മാനേജ്‌മെന്റ് കിഷന് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. പകരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്നും പല റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും കിഷന്‍ മികച്ച ഫോം തുടരുന്ന സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് താരത്തിന് വിശ്രമം നല്‍കുമോ എന്ന് കണ്ടറിയേണ്ടതാണ്. മത്സരത്തില്‍ കിഷന്‍ ഇറങ്ങിയാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നത് ഉറപ്പാണ്.
Content Highlight: Ishan Kishan Need 5 more Sixes In T20 World Cup For Great Record Achievement