| Tuesday, 13th October 2026, 12:49 pm

'സൂര്യനേയും കടന്ന് ജ്വലിക്കാന്‍ ഇഷാന്‍ കിഷന്‍'; ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിക്കാന്‍ വേണ്ടത് ഇത്രമാത്രം!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

മത്സരത്തില്‍ കളത്തില്‍ ഇറങ്ങാന്‍ ഇരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബറ്റര്‍ ഇഷാന്‍ കിഷനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ റെക്കോഡാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമാകാനാണ് ഇഷാന്‍ കിഷനുള്ള അവസരം.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇനി 43 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍താരം സൂര്യകുമാര്‍ യാദവിനെ മറികടക്കാനും താരത്തിന് സാധിക്കും. ഈ റെക്കോഡ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത് അഭിഷേക് ശര്‍മയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം, ഇന്നിങ്‌സ്, റണ്‍സ്, വര്‍ഷം എന്ന ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 31 – 1164 – 2022

ഇഷാന്‍ കിഷന്‍ – 32 – 1112 – 2026

അഭിഷേക് ശര്‍മ – 32 – 921 – 2026

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിലവിലെ ടി-20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ ഇതുവരെ 117 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആദ്യ മത്സരത്തില്‍ പുറത്താകാതെ 37 റണ്‍സും രണ്ടാമത്തേതില്‍ 43 റണ്‍സും മൂന്നാമത്തേതില്‍ 37 റണ്‍സും കിഷന്‍ നേടി. വരും മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Content Highlight: Ishan Kishan Need 43 Runs To Surpass Suryakumar Yadav In Great Record Achievement For India
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more