| Friday, 16th October 2026, 6:04 pm

ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് സൂര്യയെ വെട്ടാന്‍ ഇഷാന്‍ കിഷന്‍; കണ്ണുവെക്കുന്നത് വെടിക്കെട്ട് റെക്കോഡില്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 2-2ന് സമനില പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചിരിക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്‍ണായക മത്സരം നാളെ (ഒക്ടോബര്‍ 17ന്) ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

മത്സരത്തില്‍ കളത്തില്‍ ഇറങ്ങാന്‍ ഇരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബറ്റര്‍ ഇഷാന്‍ കിഷനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ റെക്കോഡാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമാകാനാണ് ഇഷാന്‍ കിഷനുള്ള അവസരം.

 ഇനി 37 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍താരം സൂര്യകുമാര്‍ യാദവിനെ മറികടക്കാനും താരത്തിന് സാധിക്കും. 2022ല്‍ 31 ഇന്നിങ്സില്‍ നിന്ന് 1164 റണ്‍സായിരുന്നു സൂര്യ നേടിയത്. ഈ റെക്കോഡ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത് അഭിഷേക് ശര്‍മയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം, ഇന്നിങ്‌സ്, റണ്‍സ്, വര്‍ഷം എന്ന ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 31 – 1164 – 2022

ഇഷാന്‍ കിഷന്‍ – 33 – 1128 – 2026

അഭിഷേക് ശര്‍മ – 33 – 950 – 2026

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിലവിലെ ടി-20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ ഇതുവരെ 123 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആദ്യ മത്സരത്തില്‍ പുറത്താകാതെ 37 റണ്‍സും രണ്ടാമത്തേതില്‍ 43 റണ്‍സും മൂന്നാമത്തേതില്‍ 37 റണ്‍സും കിഷന്‍ നേടി. നാലാം മത്സരത്തില്‍ ആറ് റണ്‍സാണ് കിഷന് നേടാന്‍ സാധിച്ചത്. സീരീസ് ഡിസൈഡറില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 24 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് വമ്പന്‍ സ്‌കോറിലെത്തിയത്.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറില്‍ 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റും കയ്യില്‍ പിടിച്ച് ബാറ്റ് ചെയ്ത ഇന്ത്യ, അര്‍ഷ്ദീപ് സിങ്ങിന്റെ റിട്ടയേഡ് ഹേര്‍ട്ടോടെ തോല്‍വി സമ്മതിക്കുകയായിരുന്നു.

Content Highlight: Ishan Kishan Need 37 Runs To Surpass Suryakumar Yadav In Great Record Achievement
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more