| Saturday, 17th October 2026, 11:18 pm

വെടിക്കെട്ടില്‍ ഇന്ത്യയുടെ ആറാം തമ്പുരാന്‍; യുവരാജ് വാഴുന്ന കോട്ടയിലേക്ക് കിഷന്റെ എന്‍ട്രി!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യന്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര സമനിലയില്‍ കലാശിച്ചു. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴമൂലം ഒഴിവാക്കുകയായരുന്നു. ഒമ്പത് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് 7.4 ഓവര്‍ പിന്നിടുമ്പോള്‍ മഴ വീണ്ടും വില്ലനായി എത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയാവുകയും ചെയ്തു.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. 10 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 300 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ഇതോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കിഷന്‍.

അന്താരാഷ്ട്ര ടി-20 ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന ആറാം താരമാകാനാണ് കിഷന് സാധിച്ചത് (മിനിമം 30 റണ്‍സ്).

അന്താരാഷ്ട്ര ടി-20 ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരങ്ങള്‍

(സ്‌ട്രൈക്ക് റേറ്റ്, താരം, പ്രകടനം, എതിരാളി എന്ന ക്രമത്തില്‍)

362.50 – യുവരാജ് സിങ് – 14 പന്തില്‍ 58 റണ്‍സ് – ഇംഗ്ലണ്ട്

355.55 – ഹര്‍ദിക് പാണ്ഡ്യ – 9 പന്തില്‍ 32* റണ്‍സ് – അയര്‍ലാന്‍ഡ്

344.44 – റിങ്കു സിങ് – 9 പന്തില്‍ 31* റണ്‍സ് – ഓസ്ട്രേലിയ

340.00 – അഭിഷേക് ശര്‍മ – 20 പന്തില്‍ 68* റണ്‍സ് – ന്യൂസിലാന്‍ഡ്

317.64 – അഭിഷേക് ശര്‍മ – 34 പന്തില്‍ 108 റണ്‍സ് – അഫ്ഗാനിസ്ഥാന്‍

300.00 – ഇഷാന്‍ കിഷന്‍ – 10 പന്തില്‍ 30 റണ്‍സ് – വെസ്റ്റ് ഇന്‍ഡീ

മത്സരത്തില്‍ ആറ് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി നമന്‍ ധിറും തിളങ്ങി. 400.00 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. തിലക് ഏഴ് റണ്‍സിനാണ് മടങ്ങിയത്.

അഭിഷേക് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിനെത്തിയ കീമോ പോളിന്റെ അഞ്ചാം പന്തില്‍ ബിഗ് ഹിറ്റിന് ശ്രമിച്ച താരം ഷമര്‍ ജോസഫിന്റെ കയ്യില്‍ കുരുങ്ങുകയായിരുന്നു. നാല് പന്തില്‍ ആറ് റണ്‍സ് ആണ് താരം നേടിയത്. ഒരു വമ്പന്‍ സിക്‌സര്‍ മാത്രം നേടിയിരുന്നു അഭിഷേകിന്റെ മടക്കം.

ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ സഞ്ജു സാംസണിനെ ഷമര്‍ സ്പ്രിങ്ങര്‍ ബൗള്‍ഡാക്കി.
അതേസമയം വിന്‍ഡീസിന് വേണ്ടി നിലവില്‍ കീമോ പോളും ഷമര്‍ സ്പ്രിങ്ങറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഷമര്‍ ജോസഫ് ഒരു വിക്കറ്റും കൈക്കലാക്കി.

Content Highlight: Ishan Kishan In Great Record List In T20i For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more