ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഓപ്പണിങ് പൊസിഷനില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്‌ട്രൈക്ക് ചെയ്ത കിഷന്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് പിന്നീട് നടത്തിയത്. വെറും 20 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത താരം റിട്ടയേഡ് ഔട്ട് ആയാണ് മടങ്ങിയത്. ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്.
ആന്റിക് നോര്‍ക്യയുടെ ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഒരു സിങ്കിളും ഉള്‍പ്പെടെ താണ്ഡവമാടിയ കിഷന്‍ വന്‍ വിഷ്വല്‍ ട്രീറ്റാണ് കാണികള്‍ക്ക് സമ്മാനിച്ചത്. താരത്തിന്റെ പ്രകടനത്തിന്റെ മികവ് ബോധ്യപ്പെട്ടതോടെ തിലകിന് ഫോമിലേക്കെത്താനാണ് കിഷനെ മാനേജ്‌മെന്റ് തിരിച്ച് വിളിച്ചത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്. ലോകകപ്പില്‍ താരം ബെഞ്ചിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനവും തുലാസിലാണ്.
അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം.
അതേസമയം 15 അംഗ സ്‌ക്വാഡില്‍ ആര്‍ക്ക് വേണമെങ്കിലും ഇറങ്ങാന്‍ സാധിക്കും സഞ്ജുവിനും അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജേസണ്‍ സ്മിത്ത്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക്ക, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്‌ജെ, കാഗിസോ റബാഡ
അഭിഷേക് ശര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്
Content Highlight: Ishan Kishan In Great Performance Against South Africa In T20 World Cup Warm Up Match