വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ആതിഥേയര്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് വിജയിച്ച ആതിഥേയര്‍ ടി-20 പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷനെ ഗംഭീര റെക്കോഡുകളാണ് കാത്തിരിക്കുന്നത്. ഇന്ത്യയെ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവ് സ്ഥാപിച്ച മൂന്ന് റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരമാണ് താരത്തിന് മുമ്പിലുള്ളത്.
ഇഷാൻ കിഷൻ. Photo: BCCI/x.com
ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലില്‍ 46 പന്തില്‍ നിന്ന് 4 ഫോറുകളും 5 സിക്‌സറുകളും അടക്കം 173.91 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 80 റണ്‍സ് നേടി മികച്ച ഫോമിലാണ് ഇഷാന്‍ കിഷന്‍ വിന്‍ഡീസിനെ നേരിടാനെത്തുന്നത്.
ഈ വര്‍ഷം ടി-20യില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന താരം, വെസ്റ്റ് ഇന്‍ഡീസിനെതിരെ തനിക്കുള്ള മോശം റെക്കോഡ് (ഏഴ് മത്സരങ്ങളില്‍ നിന്ന് 125 റണ്‍സ്) മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി-യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. 2022ല്‍ സൂര്യകുമാര്‍ യാദവ് നേടിയ 1164 റണ്‍സാണ് നിലവില്‍ ഈ റെക്കോഡിലുള്ളത്. 31 മത്സരത്തില്‍ നിന്നും 46.56 ശരാശരിയിലും 187.43 സ്‌ട്രൈക് റേറ്റിലുമാണ് സ്‌കൈ അന്ന് റണ്ണടിച്ചുകൂട്ടിയത്.
സൂര്യകുമാർ യാദവ്. Photo: BCCI/x.com
ഈ വര്‍ഷം ഇതുവരെ 29 മത്സരത്തില്‍ നിന്നും 37.22 ശരാശരിയിലും 169.47 സ്‌ട്രൈക് റേറ്റിലും 1005 റണ്‍സാണ് ഇഷാന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഈ വര്‍ഷം താരം നേടിയിട്ടുണ്ട്.
സൂര്യകുമാറിന്റെ ഈ റെക്കോഡ് മറികടക്കാന്‍ ഇഷാന് ഇനി 160 റണ്‍സ് കൂടി മാത്രം മതി. അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പരയില്‍ താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മറ്റൊന്ന്. ഈ റെക്കോഡും നിലവില്‍ സൂര്യയുടെ പേരിലാണ്. 2022ല്‍ 11 തവണയാണ് സ്‌കൈ 50+ സ്‌കോര്‍ ചെയ്തത്.
ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 2022ല്‍ ഒമ്പത് തവണ കിങ് കോഹ്‌ലി 50+ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഏഴ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം എട്ട് തവണ ഇഷാന്‍ 50+ റണ്‍സ് നേടിയിട്ടുണ്ട്.
ഇഷാൻ കിഷൻ. Photo: BCCI/x.com
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് മൂന്നാമത്തേത്. 2022ല്‍ 31 ഇന്നിങ്‌സില്‍ നിന്നും സ്‌കൈ നേടിയ 68 സിക്‌സറുകളാണ് നിലവിലെ റെക്കോഡ്. ഈ വര്‍ഷം 29 ഇന്നിങ്‌സുകളില്‍ നിന്നായി ഇഷാന്‍ കിഷന്‍ ഇതുവരെ 49 സിക്‌സറുകള്‍ അടിച്ചെടുത്തു.
സൂര്യയുടെ റെക്കോഡിനൊപ്പമെത്താന്‍ 19 സിക്‌സറുകളും, റെക്കോര്‍ഡ് തകര്‍ക്കാന്‍ 20 സിക്‌സറും ഇഷാന് ആവശ്യമാണ്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിക്കുകയാണെങ്കില്‍ ശരാശരി ഒരു മത്സരത്തില്‍ നാല് സിക്‌സറുകള്‍ വീതം അടിച്ചാല്‍ ഇഷാന് ഈ റെക്കോഡും സ്വന്തമാക്കാം.
Content highlight: Ishan Kishan has the opportunity to surpass three of Suryakumar Yadav’s records.