| Wednesday, 18th February 2026, 3:22 pm

ഇഷാന്‍ 17, തിലക് ഒന്ന്; നെതര്‍ലാന്‍ഡ്‌സിന് എതിരെയുള്ള മത്സരത്തിന് മുമ്പ് കുതിപ്പുമായി ഇന്ത്യന്‍ താരങ്ങള്‍

ഫസീഹ പി.സി.

ഐ.സി.സിയുടെ പുതിയ ടി – 20 ബാറ്റിങ് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ന് പുറത്ത് വിട്ട റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളാണുള്ളത്. അഭിഷേക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തിലക് വര്‍മയും ഇഷാന്‍ കിഷനും നേട്ടം കൊയ്തു. ഒപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സ്ഥാനം നിലനിര്‍ത്തി.

ഇതില്‍ ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിഷനാണ്. താരം 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന എട്ടാം സ്ഥാനത്തെത്തി. 27കാരന് നിലവില്‍ 732 പോയിന്റുകളുണ്ട്. ടി – 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് ജാര്‍ഖണ്ഡ് ബാറ്റര്‍ക്ക് ഗുണം ചെയ്തത്.

ഇഷാൻ കിഷൻ. Photo: BCCI/x.com

ഇഷാന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.യ്ക്ക് എതിരെ 16 പന്തില്‍ 20 റണ്‍സും നമീബിയയ്ക്ക് എതിരെ 24 പന്തില്‍ 61 റണ്‍സുമെടുത്തിരുന്നു. കൂടാതെ പാകിസ്ഥാനെതിരെ 40 പന്തില്‍ 77 റണ്‍സെടുത്ത ഇന്ത്യയുടെ വിജയശില്പിയായിരുന്നു.

കിഷനൊപ്പം തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 751 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. ലോകകപ്പിലെ പ്രകടനം തന്നെയാണ് താരത്തിന്റെ നേട്ടത്തിലേക്കും നയിച്ചത്. ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ താരം 25 റണ്‍സ് വീതമാണ് സ്‌കോര്‍ ചെയ്തത്.

തിലക് വര്‍മ. Photo: BCCI/x.com

ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ സൂര്യ 747 റേറ്റിങ് പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. യഥാക്രമം 49 പന്തില്‍ 84, 13 പന്തില്‍ 12, 29 പന്തില്‍ 32 എന്നിങ്ങനെയാണ് താരത്തിന്റെ ലോകകപ്പിലെ സ്‌കോറുകള്‍.

അതേസമയം, ലോകകപ്പില്‍ ഇതുവരെ റണ്‍സൊന്നും നേടാനായില്ലെങ്കിലും അഭിഷേകിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. താരത്തിന് 891 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് 808 പോയിന്റുമായി ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടുണ്ട്.

മൂന്നാമനായുള്ളത് ശ്രീലങ്കന്‍ താരം പാതും നിസങ്കയാണ്. ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ എതിരെ നേടിയ സെഞ്ച്വറി കരുത്തിലാണ് താരം റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരത്തിന് 786 റേറ്റിങ് പോയിന്റാണുള്ളത്.

Content Highlight: Ishan Kishan and Tilak Varma make progress in ICC’s new T2oI batting ranking

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more