| Monday, 7th September 2026, 12:59 pm

കൊടുങ്കാറ്റായി ഇഷാന്‍, ഇടിമിന്നലായി കുശാഗ്ര; ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനെതിരെ മികച്ച സ്‌കോറിലേക്ക്!

ശ്രീരാഗ് പാറക്കല്‍

ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം എം.എ. ചിദമ്പരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മികച്ച നിലയിലാണ്.

108 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സാണ് ഈസ്റ്റ് സോണ്‍ സ്വന്തമാക്കിയത്. ഈസ്റ്റ് സോണിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. നിലവില്‍ 232 പന്തില്‍ നിന്ന് രണ്ട് സിക്‌സും 21 ഫോറും ഉള്‍പ്പെടെ 171* റണ്‍സ് നേടിയാണ് കിഷന്‍ ബാറ്റിങ് തുടരുന്നത്.

താരത്തിനൊപ്പം നിന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്കാണ് ആറാം സ്ഥാനത്ത് ഇറങ്ങിയ കുമാര്‍ കുശാഗ്ര വഹിച്ചത്. 132 പന്തില്‍ നിന്ന് അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് കുശാഗ്ര അടിച്ചെടുത്തത്.

ഇരുവരുടെയും കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോയെങ്കിലും ത്രിപുരാന വിജയിയുടെ പന്തില്‍ കുശാഗ്ര പുറത്താകുകയായിരുന്നു. നിലവില്‍ ഇഷാന്‍ കിഷനൊപ്പം ക്രീസിലുള്ളത് അഞ്ച് റണ്‍സ് നേടിയ അനുകുല്‍ റോയിയാണ്.

അതേസമയം മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ വൈഭവ്-അഭിമന്യു ഈശ്വരന്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍, ആക്രമിച്ച് കളിച്ച വൈഭവ് 15ാം ഓവറില്‍ 44 റണ്‍സ് നേടി മടങ്ങി.
പിന്നാലെ ഈശ്വരന്‍ 72 റണ്‍സിനും പവലിയനില്‍ തിരിച്ചെത്തി. ഒരു സിക്സും 10 ഫോറും നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു.

സൗത്ത് സോണിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നത് ത്രിപുരാനാ വിജയിയും ചാമ മിലാന്തുമാണ്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്.

Content Highlight: Ishan Kishan And Kumar Kushagra In Great Performance Against South Zone In Duleep Trophy Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more